കൊച്ചി> പ്രമുഖ മ്യൂസിക് ബ്രാന്‍ഡായ മസാലാ കോഫിയുമായി സഹകരിച്ച് കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വീഡിയോ ആക്‌സിസ് ബാങ്ക് പുറത്തിറക്കി. സാംസ്‌കാരിക പാരമ്പര്യവും ആധുനികതയും ഒത്തിണങ്ങുന്ന അപൂര്‍വനഗരങ്ങളിലൊന്നായ കൊച്ചിയെപ്പറ്റിയുള്ള ഐ ലിവ് ദി മെട്രോ ലൈഫ് എന്ന ക്യാമ്പെയിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. കൊച്ചി മെട്രോയ്ക്കു വേണ്ടി ആക്‌സിസ് ബാങ്ക് അവതരിപ്പിച്ച കൊച്ചി വണ്‍ കാര്‍ഡ് എങ്ങനെയാണ് കൊച്ചിക്കാരുടെ ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്നതും ഈ മ്യൂസിക് വീഡിയിയോയിലൂടെ രസകരമായി അവതരിപ്പിക്കുന്നുണ്ട്.
യാത്രയ്ക്കു വേണ്ടിയുള്ള വെറുമൊരു പ്രീപെയ്ഡ് ട്രാന്‍സിറ്റ് കാര്‍ഡ് മാത്രമല്ല കൊച്ചി വണ്‍ എന്ന് ഈ ക്യാമ്പെയിനെക്കുറിച്ച് സംസാരിക്കവെ ആക്‌സിസ് ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആഷാ ഖര്‍ഘ ചൂണ്ടിക്കാണിച്ചു. ഷോപ്പിംഗിനും ഡൈനിംഗിനുമെല്ലാം ഉപയോഗിക്കാവുന്ന കാര്‍ഡാണിത്.
കൊച്ചിയിലെ ജനങ്ങളുടെ സഞ്ചാരരീതിയില്‍ വലിയ മാറ്റമാണ് കെഎംആര്‍എല്‍ കൊണ്ടുവന്നതെന്ന് കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ആക്‌സിസ് ബാങ്കുമായുള്ള തങ്ങളുടെ സഹകരണം കൊച്ചിയെ ഒരു സ്മാര്‍ട് സിറ്റിയാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..