19 September Friday

മേരാ ഗോള്‍ഡ് ലോണ്‍ മേരാ ഇന്ററസ്റ്റ് പദ്ധതിയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 23, 2022

കൊച്ചി>  ഉപയോക്താക്കള്‍ക്ക് അവരവര്‍ക്കിണങ്ങുന്ന പലിശനിരക്ക് തെരഞ്ഞെടുക്കാവുന്ന ഗോള്‍ഡ് ലോണ്‍ പദ്ധതി അവതരിപ്പിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്‌. മേരാ ഗോള്‍ഡ് ലോണ്‍ മേരാ ഇന്ററസ്റ്റ് എന്ന പദ്ധതി രാജ്യത്തെ ഇത്തരത്തില്‍പ്പെട്ട ആദ്യപദ്ധതിയാണെന്ന സവിശേഷതയുമുണ്ട്. സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ചെലവുകള്‍ മെച്ചപ്പെട്ട രീതിയില്‍ ആസൂത്രണം ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് മേരാ ഗോള്‍ഡ് മേരാ ഇന്ററസ്റ്റ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

പദ്ധതിയുടെ പ്രചരണാര്‍ത്ഥം  ക്രിക്കറ്റ്താരം വിരാട് കോഹ്ലിയെ മോഡലാക്കി ബഹുമാധ്യമ പരസ്യ ക്യാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. കോഹ്ലിക്കൊപ്പം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് (ആര്‍സിബി) ഐപിഎല്‍ ടീമിലെ മറ്റു താരങ്ങളും പരസ്യത്തില്‍ അണിനിരക്കുന്നുണ്ട്. ആര്‍സിബിയിലെ താരങ്ങളായ ദിനേഷ് കാര്‍ത്തിക്, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, ഫിന്‍ അല്ലന്‍ എന്നിവരാണ് തന്റെ സ്വതസിദ്ധമായ നര്‍മബോധവുമായി വിവിധ വേഷങ്ങളിലെത്തുന്ന വിരാട് കോഹ്ലിക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കുന്നത്.

അമ്പയര്‍, ഡോക്ടര്‍, അധ്യാപകന്‍ എന്നീ വേഷങ്ങളിലാണ് വിവിധ ഭാഷകളില്‍ നിര്‍മിച്ചിട്ടുള്ള ഈ പരസ്യത്തിലൂടെ വിരാട് കോഹ്ലി പ്രക്ഷേകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. മൂന്ന് വേഷങ്ങള്‍ എന്ന പോലെ മൂന്ന് വ്യത്യസ്ത ജീവിതസന്ദര്‍ഭങ്ങള്‍ അവതരിപ്പിച്ചാണ് വിവിധ പലിശ നിരക്കുകള്‍ തെരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ പരസ്യം അവതരിപ്പിക്കുന്നത്. എന്റെ ഗോള്‍ഡ് ലോണ്‍, എന്റെ പലിശനിരക്ക്, ഇപ്പോള്‍ സ്വയം തെരഞ്ഞെടുക്കൂ നിങ്ങളുടെ സ്വന്തം പലിശനിരക്ക് എന്ന സന്ദേശമാണ് രസകരമായ രീതിയില്‍ പരസ്യം കൈമാറുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top