25 April Thursday

ആ പരസ്യം പാകിസ്താനി ഉപഭോക്താക്കള്‍ക്കായി: മലബാര്‍ മലബാര്‍ ഗോള്‍ഡിന്റെ വിശദീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2016

കൊച്ചി> പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഗൾഫ് ഷോറൂമുകളിലെ പാകിസ്താനി ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച  ക്വിസ് മത്സരത്തിന്റെ പേരില്‍  നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ്‌.

ഇന്ത്യക്ക് പുറത്തും സാന്നിധ്യമുള്ള ഒരു സ്ഥാപനം എന്ന നിലക്ക് ഞങ്ങൾക്ക് പല ദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ഉപഭോക്താക്കൾ ഉണ്ട് . അത് കൊണ്ട് തന്നെ അവരുടെയൊക്കെ ആഘോഷങ്ങളിലും ദേശീയദിനങ്ങളിലും അവരോട് സാഹോദര്യം പ്രകടിപ്പിക്കുന്ന നിരവധി പ്രചാരണ പരിപാടികൾ ഞങ്ങൾ സമയാസമയം സംഘടിപ്പിക്കാറുണ്ട് . അറബ് രാഷ്ട്രങ്ങളുടെയും സിംഗപ്പൂർ, ഫിലിപ്പൈൻസ് , മലേഷ്യ, പാകിസ്ഥാൻ  തുടങ്ങിയ  രാജ്യങ്ങളുടെയും ദേശീയ ദിനാഘോഷങ്ങളിൽ ഒരു ഇന്ത്യൻ ഇന്റർനാഷണൽ ജ്വല്ലറി എന്ന നിലയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് . വാസ്തവത്തിൽ ഞങ്ങൾ മാത്രമല്ല ഗൾഫ്  കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒട്ടു മിക്ക ഇന്ത്യൻ സ്ഥാപനങ്ങളും ആഗോള ബ്രാൻഡുകളും ഇത്തരം പരിപാടികൾ അവരുടെ വിപണന നയത്തിന്റെ ഭാഗമായി നടത്തി വരുന്നു . ഗൾഫിലെ  പ്രമുഖ മാധ്യമങ്ങൾ പരിശോധിച്ചാൽ ഇതിന് നിരവധി ഉദാഹരങ്ങൾ കാണാൻ കഴിയും. പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ടും ഈയവസരത്തിൽ ഗൾഫിലെ പാകിസ്താനി പൗരന്മാർക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ടും നിരവധി ഇന്ത്യൻ കമ്പനികളും ആഗോള ബ്രാൻഡുകളും ഈ വർഷവും പതിവ് പോലെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു മലബാര്‍ ഗോള്‍ഡ്‌ പത്രക്കുറിപ്പില്‍ പറഞ്ഞു.

അത്തരത്തിൽ ഒരു പ്രചാരണ പരിപാടിയാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഞങ്ങളുടെ ഗൾഫിലുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി നിർദേശിച്ച ക്വിസ് മത്സരം .

സദുദ്ദേശത്തോടു കൂടി ഇന്റർനാഷണൽ മാർക്കറ്റിംഗ് ഡിവിഷൻ ഗൾഫ് ഷോറൂമുകളിലെ പാകിസ്താനി ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാൻ ആവിഷ്കരിച്ച ഈ പരിപാടിയുടെ പ്രചാരണ പരസ്യങ്ങളാണ്  ഞങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടത് .  ഇത് കോർപ്പറേറ്റ് മാർക്കറ്റിംഗ് ഡിപ്പാർട്മെന്റിന്റെയും സീനിയർ കോർപറേറ്റ് മാനേജ്മെന്റിന്റെയും ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഈ പ്രചാരണ പരിപാടി വേണ്ടെന്ന് വെക്കുകയും പോസ്റ്റുകൾ ഉടനടി പിൻവലിക്കുവാൻ നിർദേശം കൊടുക്കുകയും ചെയ്തു.


മേൽ പറഞ്ഞ പ്രചാരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മനഃപൂർവം അല്ല  എന്ന്  ഒരിക്കൽ കൂടി അറിയിക്കുന്നു. ഇത് മൂലം അവർക്കുണ്ടായ മനഃപ്രയാസങ്ങൾക്ക് മലബാർ ഗോൾഡ് & ഡയമണ്ട്സ്  മാനേജ്‌മന്റ് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുപത്രക്കുറിപ്പില്‍ പറഞ്ഞു.

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കമുള്ള ചിലര്‍ മലബാര്‍ ഗോള്‍ഡ്‌ പാകിസ്ഥാന്ന്റെ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതായി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ്‌ മലബാര്‍ ഗോള്‍ഡിന്റെ വിശദീകരണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top