25 April Thursday

മലബാര്‍ ഗോള്‍ഡിന് അഞ്ച് പുതിയ ഷോറൂം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 3, 2020

കൊച്ചി
സ്വർണാഭരണ വിൽപ്പനരം​ഗത്ത്  27 വർഷം പൂർത്തിയാക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആ​ഗോള ബിസിസന് വിപുലീകരണത്തിന്റെ ഭാ​ഗമായി അഞ്ച് പുതിയ ഷോറൂം തുറക്കുന്നു. കർണാടകത്തിലെ കമ്മനഹള്ളി, മഹാരാഷ്ട്രയിലെ താനെ, ഡൽഹിയിലെ ദ്വാരക, ഉത്തർപ്രദേശിലെ ലക്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്.  ഇതിനായി 200 കോടി രൂപയാണ് മലബാർ ​ഗ്രൂപ്പ് മുതൽമുടക്കുന്നത്.  കൂടാതെ അടുത്തുതന്നെ
യുഎഇ,  സിംഗപ്പുർ, മലേഷ്യ,  ഒമാൻ എന്നിവിടങ്ങളിലും പുതിയ ഷോറൂമുകൾ തുറക്കുമെന്നും അഞ്ചു വർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം  എഴുന്നൂറ്റമ്പതായി വർധിപ്പിക്കുമെന്നും മലബാർ ​ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.  നിലവിൽ  10 രാജ്യങ്ങളിലായി 270  ഷോറൂമും ഒമ്പത് ആഭരണ നിർമാണ യൂണിറ്റുമുണ്ട്. 

മലബാർ ​ഗോൾഡ് അടുത്തിടെ രാജ്യത്ത് എവിടെയും സ്വർണത്തിന് ഒരേ വില ഏർപ്പെടുത്തിക്കൊണ്ട് ‘വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്' പദ്ധതി  നടപ്പാക്കിയിരുന്നു. ഇതോടൊപ്പം ആഭരണങ്ങൾക്ക് ഒരുവർഷത്തേക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ, തിരിച്ചെടുക്കൽ ഗ്യാരന്റി, സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ സീറോ ഡിഡക്ഷൻ ചാർജ് എന്നിവയാണ് ​മലബാർ ഉപയോക്താക്കൾക്ക് ഉറപ്പുനൽകുന്നത്. വിലയുടെ 10 ശതമാനംമാത്രം  നൽകി  ആഭരണങ്ങൾ  ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top