07 July Monday

പുതിയ എട്ട് വിമാനങ്ങളുമായി കുവൈറ്റ് എയര്‍വെയ്‌സ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 18, 2018

കുവൈറ്റ് സിറ്റി  > കുവൈറ്റിലെ ദേശീയ വിമാന കമ്പനിയായ കുവൈറ്റ് എയര്‍വേയ്‌സ് പുതിയ എട്ടു വിമാനങ്ങള്‍ കൂടി വാങ്ങുന്നു. എയര്‍ബസ് എ 330800 നിയോ വിഭാഗത്തില്‍ പ്പെട്ട വിമാനങ്ങളാണ് ഇവ. ഇത് സംബന്ധിച്ച കരാറില്‍ ഫ്രാന്‍സില്‍ ഒപ്പുവെച്ചതായും കുവൈറ്റ് എയര്‍വെയ്‌സ് ചെയര്‍മാന്‍ യൂസഫ് അല്‍ജസീം കുവൈറ്റ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

2026 ഓടുകൂടി വിമാനങ്ങള്‍ കുവൈറ്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് എയര്‍വെയേസിന്റെ  യൂറോപ്പ് സെക്ടറിലേക്കുള്ള വിമാനങ്ങള്‍ അടുത്താഴ്ച മുതല്‍ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ നാലില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്നും യൂസഫ് അല്‍ജസീം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top