19 April Friday

കിറ്റ്കോയുടെ ബിസിനസ് ലീഡര്‍ഷിപ് പ്രോഗ്രാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 23, 2017

കൊച്ചി > സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും നവസംരംഭകര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാനായി കേരള സര്‍ക്കാരിന്റെ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോ നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 

സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍, ബിസിനസ് പ്ളാന്‍ അവലോകനം, ആശയങ്ങളുടെ സൂക്ഷ്മപരിശോധന തുടങ്ങിയ കാര്യങ്ങളാകും 45 ദിവസത്തെ ബിസിനസ് ലീഡര്‍ഷിപ് പ്രോഗ്രാമിലെ വിഷയങ്ങള്‍. താല്‍പ്പര്യമുള്ളവര്‍ ബയോ-ഡാറ്റയും ആശയങ്ങളുടെ ചെറു വിവരണവും, കിറ്റ്കോ, ഫെമിത്സ്, പിബി നമ്പര്‍ 4407, പുതിയ റോഡ്, എന്‍എച്ച് ബൈപാസ്, വെണ്ണല, കൊച്ചി- 682028 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഫോണ്‍: 9744887569/ 8592969583.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top