24 April Wednesday

കെഎഫ‌്സി പലിശനിരക്കുകൾ വീണ്ടും കുറച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

തിരുവനന്തപുരം >  കെഎഫ‌്സി ചെറുകിട വ്യവസായമേഖലയിലെയും സേവനമേഖലയിലെയും വ്യവസായങ്ങൾക്കുള്ള പലിശനിരക്കുകൾ വീണ്ടും കുറച്ചു. 9.5 ശതമാനം ബേസ‌് റേറ്റു മുതൽ ഏഴ‌് ബാൻഡുകളായാണ‌് പലിശനിരക്കുകൾ നിലവിലുണ്ടായിരുന്നത‌്. ഇനിമുതൽ ഇത‌് അഞ്ച‌് ബാൻഡായി ചുരുങ്ങും. കൂടാതെ സേവനമേഖലയിലെയും ഉൽപ്പാദനമേഖലയിലെയും സംരംഭകരുടെ നിരക്കുകൾ ഏകീകരിച്ച‌് 9.5 ശതമാനം ആകും. ഇപ്രകാരം സേവനമേഖലയിലെ സംരംഭകർക്കും ഇനിമുതൽ 9.5 ശതമാനം നിരക്കിൽ വായ‌്പ ലഭിക്കും. 75 ശതമാനത്തിന‌് മുകളിൽ റേറ്റിങ്ങുള്ള സംരംഭകർക്ക‌് 9.5 ശതമാനവും 65 ശതമാനംമുതൽ 75 ശതമാനംവരെ റേറ്റിങ്ങുള്ള സംരംഭകർക്ക‌് 10 ശതമാനം നിരക്കിലും വായ‌്പകൾ ലഭിക്കും.

കെഎ‌ഫ‌്സിയുടെ പുതിയ വായ‌്പാ നയത്തിനുശേഷം ഏകദേശം 1000 കോടിയുടെ പുതിയ പ്രോജക്ടുകൾ ലഭിച്ചിട്ടുണ്ട‌്. ഇതിൽ കൂടുതലും സേവനമേഖലയിൽനിന്നുള്ള പ്രോജക്ടുകളായതിനാലാണ‌് സേവനമേഖലയിലെ സംരംഭകർക്കും ഒരു ശതമാനംവരെ പലിശ കുറയ‌്ക്കുന്നതെന്ന‌് കെഎഫ‌്സി ചെയർമാൻ ആൻഡ‌് മാനേജിങ‌് ഡയറക്ടർ സഞ്ജീവ‌്കൗശിക‌് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top