27 April Saturday

കല്യാണ്‍ ജ്വല്ലേഴ്സ് ഡിജിറ്റല്‍ സ്വര്‍ണം വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021


കൊച്ചി
കല്യാൺ ജ്വല്ലേഴ്സ് ഡിജിറ്റൽ സ്വർണവ്യാപാരികളായ ഓ​ഗ്മോണ്ടുമായി ചേർന്ന് ഡിജിറ്റൽ സ്വർണം വിപണിയിലിറക്കി. സുരക്ഷിതവും വിശ്വസനീയവുമായി 24 കാരറ്റ് സ്വർണം എളുപ്പത്തിൽ വാങ്ങുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണിതെന്ന് കമ്പനി അറിയിച്ചു.  ഏറ്റവും കുറഞ്ഞത് 100 രൂപയ്ക്ക് സ്വർണം വാങ്ങാം.  വാങ്ങുന്ന ഡിജിറ്റൽ സ്വർണത്തിന് തുല്യമായ ഭൗതികസ്വർണം ഉപയോക്താവിന്റെ പേരിൽ സൗജന്യമായി,  അടുത്ത അഞ്ചുവർഷത്തേക്ക്‌ ഇൻഷുറൻസുള്ള ഐഡിബിഐ ട്രസ്റ്റി കമ്പനിയിൽ സൂക്ഷിക്കും. പിന്നീടത് കല്യാൺ ജ്വല്ലേഴ്സ് ഷോറൂമിൽനിന്ന്‌ സ്വർണനാണയമായോ  ആഭരണമായോ മാറ്റിവാങ്ങാം. സ്വർണനാണയങ്ങൾ വീടുകളിൽ ലഭ്യമാക്കാനും സൗകര്യമുണ്ട്. ഡിജിറ്റൽ സ്വർണം വീട്ടിലിരുന്നുതന്നെ വിൽക്കുകയും ചെയ്യാം.

കോവിഡിനുശേഷം ഏറ്റവും സുരക്ഷിതവും ദീർഘകാലത്തേക്കുള്ള ‍ഏറ്റവും ആകർഷകവുമായ ആസ്തിയായി സ്വർണം മാറിയെന്നും ഡിജിറ്റൽ സ്വർണം അവതരിപ്പിച്ചതോടെ ഉപയോക്താക്കൾക്ക് സ്വർണം സ്വന്തമാക്കാൻ സമഗ്രമായൊരു പുതിയ സംവിധാനമാണ് തുറന്നുകിട്ടുന്നതെന്നും കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ടി എസ് കല്യാണരാമൻ പറഞ്ഞു.  കല്യാൺ ജ്വല്ലേഴ്‌സിന്റെ ഡിജിറ്റൽ സ്വർണം വാങ്ങുന്നതിന് www.kalyanjewellers.net/india എന്ന ലിങ്ക് സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top