25 April Thursday

വാടകക്കാറിന‌് ‘ഇന്‍ഡസ് ​ഗോ’ തുടങ്ങി; കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ 24 മണിക്കൂർ സേവനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 4, 2018

കൊച്ചി > ഇൻഡസ് മോട്ടോഴ്‌സിന്റെ വാടകക്കാർ സംവിധാനമായ ‘ഇൻഡസ് ഗോ’ പ്രവർത്തനമാരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ 24 മണിക്കൂറും ഇതിന്റെ സേവനം ലഭ്യമാണ്. ഉപയോക്താക്കളുടെ യാത്രാസൗകര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ഈ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ഇൻഡസ് മോട്ടോഴ്‌സ‌് ചെയർമാൻ പി വി അബ്ദുൾ വഹാബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മണിക്കൂർ, ദിവസം, ആഴ്ച എന്നിങ്ങനെ യാത്രക്കാരുടെ ആവശ്യമനുസരിച്ച് റെന്റ് എ കാർ സൗകര്യം ലഭിക്കും. indusgo.in എന്ന ഓൺലൈൻ അഡ്രസ്സിലൂടെയോ ഇൻഡസ് മോട്ടോഴ്‌സിന്റെ ഷോറൂമിലൂടെയോ ബുക്ക് ചെയ്യാം. കാർ ലഭിക്കാൻ കുറഞ്ഞ സെക്യൂരിറ്റി നിക്ഷേപമാണ് ഇൻഡസ് ഗോ ആവശ്യപ്പെടുന്നത്. ഇത് വാഹനം തിരിച്ചേൽപ്പിക്കുമ്പോൾ റീഫണ്ട് ചെയ്യും. പ്രീമിയം, ലക്ഷ്വറി വാഹനങ്ങൾ, സ‌്മാർട്ട് എക്‌സിക്യൂട്ടീവ് സെഡാനുകൾ, എസ‌്‌യുവി തുടങ്ങിയ കാറുകൾ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top