25 April Thursday

സ്റ്റാര്‍ട്ടപ്പില്‍ കണക്ടോമിക്സിലും സാധ്യതയേറും

ഡോ. ടി പി സേതുമാധവന്‍Updated: Thursday Nov 3, 2016

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 2020 ഓടെ രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് നാസ്കോം – സിത്തോവ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ കാര്യത്തില്‍ അമേരിക്ക, യുകെ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഇന്ത്യക്ക്  മൂന്നാം സ്ഥാനമാണുള്ളത.് 2016 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖല  2.2 ഇരട്ടി വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2020 ആകുമ്പോഴേക്കും  ഇന്ത്യയില്‍ 10,500 സ്റ്റാര്‍ട്ടപ്പുകളുണ്ടാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  2016 ല്‍ ഈ മേഖല 25% വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 350 ഓളം സ്റ്റാര്‍ട്ടപ്പുകള്‍  ഈ കാലയളവില്‍ കാമ്പസ്സുകളില്‍ നിന്നും ഉരുത്തിരിഞ്ഞിട്ടുണ്ട്. ബംഗളൂരുവില്‍ സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ക്രമാനുഗതമായ വളര്‍ച്ച പ്രകടമാണ്. മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലും വന്‍ വളര്‍ച്ച ദൃശ്യമാണ്.

സാങ്കേതികവിദ്യയിലൂന്നിയുള്ള  വിവര സാങ്കേതിക വിദ്യ അനുവര്‍ത്തിക്കുന്ന  ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളാണ്   കൂടുതലായി രൂപപ്പെടുന്നത്.  ആരോഗ്യമേഖലയ്ക്കിണങ്ങിയ ആരോഗ്യ, സാങ്കേതിക, സാമ്പത്തിക വിദ്യാഭ്യാസ മേഖലകളുമായി  ബന്ധപ്പെട്ട് യഥാക്രമം ഫിന്‍ടെക്, എഡ്യൂടെക്  (എശി ലേരവ., ഋറൌ ലേരവ) എന്നിവയില്‍ വന്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.  ഏകദേശം നാലു ബില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റെ വിറ്റുവരവുള്ള ഇവയില്‍ 650 ഓളം യുവസംരംഭക സ്റ്റാര്‍ട്ടപ്പുകളുണ്ട്.  2016 അവസാനത്തോടെ രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏകദേശം 4750 കവിയുമെന്നാണ്  കണക്ക്. ഈ മേഖല 10–12% വളര്‍ച്ച കൈവരിയ്ക്കും. മികച്ച ലാഭം പ്രതീക്ഷിച്ചുള്ള 140 ഓളം സുസ്ഥിര സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്. 

കണക്ടിവിറ്റി രംഗത്തെ വളര്‍ച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ പ്രയോജനപ്പെടും. 2020 ഓടെ ഇന്ത്യയില്‍ ഒരു ബില്ല്യന്‍ മൊബൈല്‍ ഉപയോക്താക്കളുണ്ടാകുമെന്നാണ്  ജിഎസ്എംഎയുടെ പഠനം വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. മൊബൈല്‍ സമ്പദ്വ്യവസ്ഥ – 2016 പഠനറിപ്പോര്‍ട്ടില്‍  ജനസംഖ്യയില്‍ പകുതിപേരും മൊബൈല്‍ സേവനം ഉപയോഗിക്കുന്നതായി  കണ്ടെത്തിയിട്ടുണ്ട്.  2020 ഓടെ 350 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. ഇത് 2015 ലെ 47 ശതമാനത്തില്‍ നിന്നും 68 ശതമാനത്തിലെത്തും. 3ജി, 4ജി കണക്ഷന്‍ എടുക്കുന്നവരുടെ എണ്ണം 2020 ഓടെ 670 ദശലക്ഷത്തിലെത്തുമെന്നാണ് കണക്ക്. അതായത് ഇവര്‍ മൊത്തം ഉപയോക്താക്കളുടെ 48ശതമാനമായി  മാറും. 4ജി ഉപയോക്താക്കളുടെ എണ്ണം 2015 ലെ മൂന്ന് ദശലക്ഷത്തില്‍ നിന്നും 2020 ല്‍ 280 ദശലക്ഷമായി മാറും. ഈ കാലയളവില്‍ മൊബൈല്‍ വ്യവസായ മേഖല 2.3 ദശലക്ഷം കോടിയുടെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 6.5ശതമാനത്തോളം സംഭാവന ചെയ്യുന്ന മേഖലയായി ഇത് മാറും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top