25 April Thursday

കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണവായ്പയുമായി ഐസിഎല്‍ ഫിന്‍കോര്‍പ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021


കൊച്ചി
ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) ഐസിഎൽ ഫിൻകോർപ് 100 രൂപയ്ക്ക് 69 പൈസ പ്രതിമാസ പലിശനിരക്കിൽ സ്വർണപ്പണയ വായ്പ നൽകും. 8.3 ശതമാനമെന്ന കുറഞ്ഞ പലിശനിരക്കിലുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ് ചെയർമാനും എംഡിയുമായ കെ ജി അനിൽകുമാർ അവതരിപ്പിച്ചു. ചാർജ്‌ ഈടാക്കാതെ മറ്റു ബാങ്കുകളിലോ, എൻബിഎഫ്സികളിലോ സ്വർണവായ്പ മാറ്റിവയ്ക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്‌. സ്വർണവായ്പ കൂടാതെ ഹയർ പർച്ചേസ് വായ്പകൾ, മണി ട്രാൻസ്‌ഫർ, വിദേശനാണ്യവിനിമയം, ബിസിനസ്, ഭവനവായ്പകൾ, മെഡിക്കൽ, ലൈഫ് ഇൻഷുറൻസുകൾ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങളും നൽകുന്നുണ്ട്. ഐസിഎൽ ​ഗ്രൂപ്പിൽ ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ്, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംരംഭങ്ങളും ഉൾപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top