28 March Thursday

ഐഎഎ ആ​ഗോള സമ്മേളനം തുടങ്ങി, പരസ്യലോകത്തെ ആ​ഗോള ബ്രാന്‍ഡുകള്‍ കൊച്ചിയില്‍

വാണിജ്യകാര്യ ലേഖകൻUpdated: Thursday Feb 21, 2019

കൊച്ചി> പരസ്യ വിപണന കമ്പനികളുടെ അന്താരാഷ്ട സംഘടന ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്റെ (ഐഎഎ) ആ​ഗോള സമ്മേളനത്തിന് ബോൾ​ഗാട്ടി ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ശ്രീ ശ്രീ രവിശങ്കര്‍, ഐഎഎ  ചെയര്‍മാൻ  ശ്രീനിവാസന്‍ സ്വാമി എന്നിവര്‍ ചേർന്ന‌് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ  കാലത്ത് സ്വകാര്യതയും ഡാറ്റാ സംരക്ഷണവുമാണ് പരസ്യമേഖല നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയെന്ന് ശ്രീനിവാസന്‍ സ്വാമി പറഞ്ഞു. 

സമ്മേളനത്തിന്റെ മുഖ്യവിഷയമായ ബ്രാന്‍ഡ് ധര്‍മയെക്കുറിച്ച് അമിതാഭ് ബച്ചനും ശ്രീ ശ്രീ രവിശങ്കറും പ്രഭാഷണം നടത്തി.  പ്രദീപ് ​ഗുഹ,  കൗശിക് റോയ്,  പുനിത് ​ഗോയങ്ക,  എം വി ശ്രേയാംസ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

വിവിധ സെഷനുകളിൽ ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നന്ദന്‍ നിലേകനി, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ‌് ​ഗ്രൂപ്പ് ചെയര്‍മാന്‍ ഹാന്‍സ് പോള്‍ ബര്‍ക്നര്‍, ക്വാല്‍കോം ചീഫ് മാര്‍ക്കറ്റിങ‌് ഓഫീസര്‍ പെന്നി ബാല്‍വിന്‍, എസ് 4 കാപ്പിറ്റല്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സര്‍ മാര്‍ട്ടിന്‍ സോറെല്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ്,  സോഫ്റ്റ് ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് പാര്‍ട്ണര്‍ മുനീഷ് വര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
 

മൂന്നുദിവസത്തെ സമ്മേളനത്തിൽ 56 രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top