19 April Friday

സ്വർണവില റെക്കോർഡിൽ ; പവന്‌ 39,200

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020

കൊച്ചി> സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 600 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 39,200 രൂപയായി ഉയർന്നു. ഗ്രാമിന് 75 രൂപ കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില  4900 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരു ട്രോയ് ഔൺസിന് 1,946 ഡോളറാണ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിൻ്റെ  വില 52,410 രൂപയാണ്.

ഇന്നലെ പവന്  480 രൂപ കൂടിയിരുന്നു. 38,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.  ഗ്രാമിന് 4825 രൂപയും. കഴിഞ്ഞ ജൂലൈ ആറിന് സ്വർണവില കുറഞ്ഞിരുന്നു. പവന് 35,800 രൂപയായിരുന്നു വില. എന്നാൽ പിന്നീട് സ്വർണവിലയിൽ വലിയ വർധനവാണുണ്ടായത്. 3400 രൂപയാണ് ഇക്കാലയളവിൽ വർധിച്ചത്.

ഡോളറിൻ്റെ മൂല്യം ഇടിഞ്ഞതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വർണവിലയെ ബാധിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം മൂലം ആഗോള തലത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നുണ്ട്. ഇതേ തുടർന്ന് സ്വർണത്തിൽ നിക്ഷേപം കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top