29 March Friday

സ്വർണം പവന് സർവകാല റെക്കോർഡ്‌; 42,880 രൂപ

കെ ബി ഉദയഭാനുUpdated: Thursday Feb 2, 2023

കൊച്ചി>  സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്‌ക്ക്‌ പവൻ പ്രവേശിച്ചു. പവന്‌ 480 രൂപ ഉയർന്ന്‌ 42,880 രൂപയായി. ഇന്നലെ നിരക്ക്‌ 42,400 രൂപയായിരുന്നു, ഗ്രാമിന്‌ 60 രൂപ കയറി 5360 രൂപയായി. ജനുവരി 26 ന്‌ രേഖപ്പെടുത്തിയ 42,480 രൂപയിലെ റെക്കോർഡാണ്‌ വിപണി ഇന്ന്‌ മറികടന്നത്‌. വിലക്കയറ്റം താൽക്കാലികമായി തുടരുമെന്ന അവസ്ഥയാണ്‌. അതേ സമയം ഉയർന്ന വില മൂലം അത്യാവശ്യം വിവാഹ പാർട്ടികൾ മാത്രം ആഭരണ കേന്ദ്രങ്ങളിൽ താൽപര്യം കാണിക്കുന്നുള്ളു.

യു എസ്‌ ഫെഡ്‌ റിസർവ്‌ പലിശ നിരക്ക്‌കഴിഞ്ഞ രാത്രി ഉയർത്തി നിശ്‌ചയിച്ചതാണ്‌ ആഗോളതലത്തിൽ മഞ്ഞലോഹത്തിന്‌ പ്രഭപകർന്നത്‌. അവർ പലിശ നാലര ശതമാനത്തിൽ നിന്നു 4.75 ശതമാനമാക്കി. പലിശ വർദ്ധന ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കും.

സാർവദേശീയവിപണിയിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1920 ഡോളറിൽ നിന്നും 1957.28 ഡോളർ വരെ കയറിഇടപാടുകൾ നടന്നു. ഏഷ്യൻ മാർക്കറ്റിൽ രാവിലെ 1952 ഡോളറിലാണ്‌ വ്യാപാരം പുരോഗമിക്കുന്നത്‌.കേന്ദ്ര ബജറ്റിൽ സ്വർണ ഇറക്കുമതി നികുതി പതിനഞ്ച്‌ ശതമാനത്തിൽ നിലനിർത്തി. അതേസമയം ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് 22 ശതമാനമായിരുന്ന ഡ്യൂട്ടി 25 ശതമാനമായിവർദ്ധിപ്പിച്ചു. ഇതിനിടയിൽ രൂപയുടെ മൂല്യം വീണ്ടും തകരുകയാണ്‌. ഡോളറിന്‌ മുന്നിൽ ബജറ്റ്‌ വേളയിൽ 82.03 ലേയ്‌ക്ക്‌ ദുർബലമായ വിനിമയ നിരക്ക്‌ ഇന്ന്‌ 81.79 ലാണ്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌.

കേന്ദ്ര ബാങ്കുകൾ സ്വർണ ഇറക്കുമതി ഉയർത്തി

പോയ വർഷം വിവിധ ബാങ്കുകൾ സ്വർണ്ണത്തിൽ കണ്ണുവെച്ചതോടെ ഇടപാടുകൾ 1136 ടണ്ണായിഉയർന്നു. 1967 ന് ശേഷം ഇത്ര അധികം സ്വർണംകേന്ദ്ര ബാങ്കുകൾ വാരികൂട്ടുന്നത്‌ ആദ്യമാണ്‌. 1950 ശേഷം ഇത്രയും മഞ്ഞലോഹം ബാങ്കുകൾശേഖരിക്കുന്നത്‌ രണ്ടാം തവണയാണ്‌. 2021 നെഅപേക്ഷിച്ച്‌ 150 ശതമാനം വർദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും
ഉയർന്ന പണപ്പെരുപ്പവും സ്വർണ്ണത്തിൽ പിടിമുറുക്കാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 33 ടൺ വാങ്ങി, ഇത്‌ തൊട്ട്‌ മുൻ വർഷത്തേക്കാൾ 57 ശതമാനം കുറവാണ്. 2022 ൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത്‌ തുർക്കി ആയിരുന്നു. റഷ്യയും ഇറാനും തുർക്കിയും സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനാൽ ഉക്രെയ്ൻ സമാധാന കരാറിന് സാധ്യത മങ്ങുന്നതും ആഗോള തലത്തിൽ സ്വർണത്തിലെ നിക്ഷേപ താൽപര്യം കേന്ദ്ര ബാങ്കുകൾ ഉയർത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top