29 March Friday

ഓണക്കാലത്ത് 30 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് അപ്ളയന്‍സസ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 30, 2017

കൊച്ചി > ഗൃഹോപകരണമേഖലയിലെ രാജ്യത്തെ മുന്‍നിരക്കാരിലൊന്നായ ഗോദ്റെജ് അപ്ളയന്‍സസ് ഓണക്കാലം ലക്ഷ്യമിട്ട് പ്രീമിയം വിഭാഗത്തിലെ വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ് അവന്‍ തുടങ്ങിയവ പുറത്തിറക്കി. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി അവതരിപ്പിച്ച ചെസ്റ്റ് ഫ്രീസര്‍ ശ്രേണിയും ഇതോടൊപ്പം മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഗോദ്റെജ്  അപ്ളയന്‍സസ് ഉപയോക്താക്കള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നേടാന്‍ അവസരമൊരുക്കുന്ന ആകര്‍ഷകമായ ആനുകൂല്യങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അഹ്ളാദമേകിക്കൊണ്ട് പ്രതിദിനസമ്മാനങ്ങളും ഇതോടൊപ്പമുണ്ട്. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും ഉപയോക്താക്കള്‍ക്കായുള്ള ആനുകൂല്യങ്ങളുംവഴി ഇത്തവണത്തെ ഓണത്തിന് 30 ശതമാനം വളര്‍ച്ചയാണ് ഗോദ്റെജ് അപ്ളയന്‍സസ് ലക്ഷ്യമിടുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top