25 April Thursday

ഫ്‌ലിപ്‌കാര്‍ട്ട് 
മലയാളത്തില്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


കൊച്ചി
ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ഇനി മലയാളത്തിലും ലഭ്യമാകും. സാധാരണക്കാരായ ഉപയോക്താക്കളെ കൂടുതലായി ആകർഷിക്കുകയും പ്രാദേശിക വിൽപ്പനക്കാർക്കും എംഎസ്എംഇകൾക്കും കരകൗശലത്തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

മലയാളപദങ്ങൾ ഉപയോ​ഗിക്കുമ്പോൾത്തന്നെ ഇഎംഐ, ഡെലിവറി, ഒടിപി തുടങ്ങിയ  വാക്കുകൾ മലയാളലിപിയിലാക്കി ഉപയോഗിക്കുകയാണ്. രണ്ടുകോടി പുതിയ ഉപയോക്താക്കളെ ഇ–-കൊമേഴ്സുമായി ബന്ധപ്പെടുത്താൻ പ്രാദേശിക ഭാഷയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  ഇപ്പോൾ 11 ഇന്ത്യൻ ഭാഷകളിൽ ഫ്ലിപ്കാർട്ട് ലഭ്യമാണെന്നും സീനിയർ വൈസ് പ്രസിഡന്റ്‌ രജനീഷ് കുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top