25 April Thursday

വാൾമാർട്ട്‌ ഇന്ത്യയെ ഫ്ലിപ്‌കാർട്ട്‌ സ്വന്തമാക്കി; മൊത്തവ്യാപരത്തിന് തുടക്കമിടാൻ ലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jul 23, 2020

ബംഗളുരു > വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100ശതമാനം ഓഹരികളും പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഫ്‌ളിപ്‌കാര്‍ട്ടിന്റെ നീക്കം. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകും. ഫ്‌ളിപ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വാള്‍മാര്‍ട്ടിന്റെ സിഇഒയായ സമീര്‍ അഗര്‍വാള്‍ തല്‍ക്കാലം കമ്പനിയില്‍ തുടരും. പിന്നീട് വാള്‍മാര്‍ട്ടിലെതന്നെ മറ്റൊരു ചുമതലയിലേയ്ക്കുമാറും.

ഭക്ഷ്യ-പലചരക്ക് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും വാള്‍മാര്‍ട്ടിനെ ഏറ്റെടുക്കുന്നത് ഫ്‌ളിപ്കാര്‍ട്ടിന് ഗുണംചെയ്യും. വാള്‍മാര്‍ട്ടിന് രാജ്യത്ത് 28 സ്റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളുമുണ്ട്. ജിയോമാര്‍ട്ടുമായുള്ള കടുത്തമത്സരത്തിനാണ് ഇതോടെ ഫ്‌ളിപ്കാര്‍ട്ട് കോപ്പുകൂട്ടുന്നതെന്ന് വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top