19 March Tuesday

ഫെഡറല്‍ ബാങ്കില്‍ നിക്ഷേപം 1.40 ലക്ഷം കോടിയായി

സ്വന്തം ലേഖികUpdated: Sunday Dec 31, 2017

കൊച്ചി > ഫെഡറല്‍ ബാങ്കിലെ ആകെ നിക്ഷേപം 1.40 ലക്ഷം കോടി രൂപയിലെത്തിയതായി ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും  കേരള നെറ്റ്വര്‍ക്ക് തലവനുമായ ജോസ് വി ജോസഫ് പറഞ്ഞു. ബാങ്കിന്റെ ആകെ ഇടപാട് 1.84 ലക്ഷം കോടി കവിഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജീവനക്കാര്‍ക്ക് ബാങ്കില്‍ ഓഹരിപങ്കാളിത്തം നല്‍കുന്ന പദ്ധതിയുമായി (ഇഎസ്ഒഎസ്) ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സീനിയര്‍ വൈസ് പ്രസിഡന്റും എച്ച്ആര്‍ വിഭാഗം തലവനുമായ പി കെ സതീഷ് പറഞ്ഞു.

മെച്ചപ്പെട്ട പ്രകടനം നടത്തുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ ഓഹരിപങ്കാളിത്തം നല്‍കുന്നവിധത്തിലാണ് ഇഎസ്ഒഎസ് പദ്ധതി നടപ്പാക്കുന്നത്.  212 ലക്ഷം ഓഹരികളാണ് ബാങ്കിനുള്ളത്. ഇതില്‍ അഞ്ചുശതമാനം ജീവനക്കാരുടെ ഇഎസ്ഒഎസ് പദ്ധതിക്കായി മാറ്റിവയ്ക്കും. അതില്‍ത്തന്നെ ഒരു ശതമാനം ഓഫീസര്‍ കേഡറിലുള്ളവര്‍ക്കാണ് നല്‍കുക. ഇതിനകം 70 ശതമാനം ഓഫീസര്‍മാര്‍ ഇഎസ്ഒഎസ് പദ്ധതി പ്രയോജനപ്പെടുത്തിയതായി ബാങ്ക് അധികൃതര്‍ പറഞ്ഞു.

ജീവനക്കാര്‍ക്ക് ഓഹരിപങ്കാളിത്തം നല്‍കുമ്പോള്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകരുതെന്നും എല്ലാവര്‍ക്കും തുല്യമായി ഓഹരി പങ്കുവയ്ക്കണമെന്നുമാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് അധികൃതരുടെ വാദം. മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലവും പാരിതോഷികങ്ങളും നല്‍കിയില്ലെങ്കില്‍ അവര്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് പോകുമെന്നും അത് ബാങ്കിന്റെ ആകെ പ്രകടനത്തെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു.

ആധുനികവും മികച്ചതുമായ കൂടുതല്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ സര്‍വീസ് ചാര്‍ജ് അല്‍പ്പം ഉയര്‍ത്തേണ്ടിവന്നിട്ടുണ്ടെന്നും മറ്റ് വഴികളില്ലായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് സിഎസ്ആര്‍ വിഭാഗം തലവന്‍ രാജു ഹോര്‍മിസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എന്‍ രാജനാരായണന്‍ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top