04 October Wednesday

ലിബ്രയെ തടയാന്‍ ഫ്രാന്‍സ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്ന ക്രിപ്റ്റോ കറന്‍സിയായ ലിബ്രയെ അം​ഗീകരിക്കില്ലെന്ന് ഫ്രാന്‍സ്. സര്‍ക്കാരിന്റെ സാമ്പത്തിക പരമാധികാരത്തിനെ ചോദ്യംചെയ്യുന്ന ലിബ്രയുടെ വികസനം തടയുമെന്ന് ഫ്രാന്‍സ് പറഞ്ഞു.  ഇങ്ങനെയുള്ള സാഹചര്യത്തില്‍ യൂറോപ്പില്‍ അനുവദിക്കാനാകില്ല.

2020ന്റെ ആദ്യപാ​ദത്തില്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന ലിബ്രയെക്കുറിച്ചുള്ള പ്രഖ്യാപനം ജൂണിലാണ് ഫെയ്‌സ്ബുക്ക്  നടത്തിയത്. ഫെയ്‌സ്ബുക്കിന് പുറമേ പേയ്‌മെന്റ് ഭീമന്മാരായ വിസ, മാസ്റ്റര്‍ കാര്‍ഡ്, പേ പാല്‍, യാത്ര ആപ്പുകളായ  ഊബര്‍, ലിഫ്റ്റ് എന്നിവയും പിന്തുണയ്‌ക്കുന്നുണ്ട്.

ആദ്യഘട്ടംമുതല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ലിബ്രയുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഇതിനെതിരെ രം​ഗത്തുണ്ട്. രാജ്യത്തിന്റെ പണ പരമാധികാരം അപകടത്തിലാക്കും. പണം സ്വകാര്യവല്‍ക്കരിക്കാനും സാധ്യതയുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന്റെ നാണയത്തിനെ ഉപേക്ഷിക്കാനും ഇതിലൂടെ സര്‍ക്കാരിന്റെ ശ്രമങ്ങളെ സങ്കീര്‍ണമാക്കുമെന്നും ഫ്രാന്‍സ് പറഞ്ഞു. അതേസമയം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ലിബ്ര ഉപയോ​ഗിച്ച് ഓണ്‍ലൈനില്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top