08 May Wednesday

ഫെയ്സ്ബുക്കിന് സ്വന്തം കറന്‍സി, ലിബ്ര

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

സാന്‍ഫ്രാന്‍സിസ്കോ> ആ​ഗോള സാമൂഹ്യമാധ്യമ ഭീമനായ ഫെയ്സ്ബുക്ക് അടുത്തവര്‍ഷം സ്വന്തം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. വാട്സാപ് അടക്കമുള്ള ആപ്പുകളിലൂടെ ചാറ്റ് ചെയ്യുന്നതിനൊപ്പം പണമിടപാട് നടത്താനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. ലിബ്ര എന്നാണ് ഫെയ്സ്ബുക്കിന്റെ സ്വന്തം കറന്‍സിയുടെ പേര്. ലോകമെമ്പാടുമായി 200 കോടിയോളം ഉപയോ​ക്താക്കളുള്ള ഫെയ്സ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി രം​ഗത്തേക്കുള്ള ചുവടുമാറ്റം പുതിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിവിറ്റതിന്റെ പേരില്‍ അമേരിക്കയില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകാണ് ഫെയ്സ്ബുക്ക്. ​ഗൂ​ഗിള്‍ പേ, ആപ്പിള്‍ പേ, സാംസങ് പേ എന്നിങ്ങളെ സാങ്കേതികരം​ഗ​ത്തെ വമ്പന്‍ കമ്പനികള്‍ക്ക് പണമിടപാടിന് സ്വന്തം ആപ്പുകളുണ്ടെങ്കിലും അവയെല്ലാം അതത് രാജ്യത്തെ കറന്‍സിയെ അടിസ്ഥാനപ്പെടുത്തിയാണ്. സ്വന്തമായി കറന്‍സി നടപ്പാക്കുന്നത് ദേശീയ കറന്‍സികള്‍ക്കും ബാങ്കുകള്‍ക്കും വെല്ലുവിളിയാകുമെന്നുറപ്പാണ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും പുതിയ ഭീഷണി ഉയരും. പേ പാല്‍,  യൂബര്‍, വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ വമ്പന്‍ പണമിടപാട് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഫെയ്സ്ബുക്കിന്റെ ലിബ്ര വരുന്നത്.

ഫെയ്സ്ബുക്ക് ആരംഭിക്കാൻ പോകുന്ന കാലിബ്ര എന്ന ‌ഡിജിറ്റല്‍ വാലറ്റില്‍നിന്ന് ഉപയോക്താക്കള്‍ക്ക് ലിബ്ര എന്ന കറന്‍സി വാങ്ങാം. സന്ദേശങ്ങള്‍ കൈമാറുന്നതിനു സമാനമായി ലിബ്രവഴി പണംകൈമാറ്റം നടത്താം. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും അവസരമുണ്ടാകും. സ്വന്തമായി ബാങ്ക് അക്കൗണ്ടോ ക്രെഡിറ്റ് കാര്‍‍ഡോ ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള വലിയ അവസരവും ഇതോടെ തുറക്കപ്പെടും. ഔണ്‍ലൈന്‍ ‌ഇടപാടുകള്‍ക്കായി ക്രിപ്റ്റോ കറന്‍സികള്‍ നിലവിലുണ്ടെങ്കിലും അവ ജനപ്രിയമായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top