24 April Wednesday

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 90 കോടി രൂപ അറ്റാദായം

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019


കൊച്ചി
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന  ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2018 --19 സാമ്പത്തികവർഷം  90.28 കോടി രൂപ അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 234.45 ശതമാനത്തിന്റെ വർധനയാണ് ബാങ്ക്  നേടിയത്. മുൻ സാമ്പത്തിക വർഷത്തിൽ 26.99 കോടി രൂപയായിരുന്നു അറ്റാദായം.

ബാങ്കിന്റെ മൊത്തത്തിലുള്ള നിക്ഷേപം 2018- -- 19 സാമ്പത്തിക വർഷം 71.10  ശതമാനം വർധിച്ച് 4317 കോടി രൂപയായി. മുൻവർഷം ഇത് 2523.09 കോടി രൂപയായിരുന്നു. ഇതിൽ ഏറെയും ബാങ്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റീട്ടെയിൽ ഇടപാടുകളിലൂടെയാണ്.  ബാങ്കിന്റെ മൊത്തം വരുമാനം 698.69 കോടി രൂപയിൽനിന്ന് 63.27 ശതമാനം വർധിച്ച്  1140.78 കോടി രൂപയായി. ഇതിൽ 1031.63 കോടി രൂപ പലിശയിനത്തിൽ നിന്നു മാത്രമുള്ളതും 109.15 കോടി രൂപ മറ്റ‌് ഇനങ്ങളിൽ നിന്നുള്ളതുമാണ്. 
ബാങ്കിന്റെ മൊത്തം ആസ്തി 7057.48 കോടി രൂപയായി വർധിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 4724.13 കോടി രൂപയായിരുന്നു. 49.39 ശതമാനത്തിന്റെ വർധനയാണുണ്ടാത്.

ഏറെ ആവേശം പകരുന്ന ഈ ഫലങ്ങൾ ബാങ്കിൽ ജനങ്ങൾക്കു വർധിച്ചുവരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും  2020 മാർച്ചിൽ  ബാങ്കിന്റെ ശാഖകൾ അഞ്ഞൂറായി വർധിപ്പിക്കുമെന്നും സിഇഒയും മാനേജിങ‌് ഡയറക്ടറുമായ കെ പോൾ തോമസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top