28 March Thursday

യുഎഇയില്‍ ബിസിനസ്: സഹായവുമായി എമിറേറ്റ് ഫസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

കൊച്ചി > യുഎഇയില്‍ ആദ്യ ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും എല്ലാ പിന്‍ബലവും നല്‍കി എമിറേറ്റ് ഫസ്റ്റ്. ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ധൈര്യപൂര്‍വം ദുബായിലേക്കു വരാമെന്നും അതിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കി നല്‍കുമെന്നും എമിറേറ്റ് ഫസ്റ്റ് മേധാവി ജമാദ് ഉസ്മാന്‍.

അന്താരാഷ്ട്ര രംഗത്തേക്കു വളരാനാഗ്രഹിക്കുന്നവരും അതിനു പ്രാപ്തിയുള്ളവരുമായ സംരംഭകര്‍ക്ക് എന്‍ആര്‍ഐ പദവിയോടു കൂടി ദുബായ് കേന്ദ്രീകരിച്ചു ബിസിനസ് ചെയ്യുന്നത് നികുതി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ പ്രയോജനം ചെയ്യും.

പത്തു ലക്ഷം രൂപയുണ്ടെങ്കില്‍ ദുബായില്‍ അന്താരാഷ്ട്ര മുഖമുള്ള സ്ഥാപനം കെട്ടിപ്പടുക്കാം. അന്തര്‍ദേശീയ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താം. ഇതിനാവശ്യമായ ഇന്‍വെസ്റ്റര്‍ വിസ മുതല്‍ ഓഫീസ് സ്‌പേസ് സജ്ജമാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എമിറേറ്റ് ഫസ്റ്റ് സജ്ജമാണ്. 24 മണിക്കൂറിനുള്ളില്‍ ദുബായിയില്‍ ഒരു കമ്പനി ആരംഭിക്കാന്‍ കഴിയുമെന്നതാണ് എമിറേറ്റ് ഫസ്റ്റ് നല്‍കുന്ന ഉറപ്പ്. സവിശേഷ സാഹചര്യങ്ങളില്‍ മൂന്നു മണിക്കൂര്‍ നേരം കൊണ്ട് ഒരു കമ്പനി സ്ഥാപിക്കാനും സാധിക്കും.

മുനിസിപ്പല്‍ ഭരണകേന്ദ്രം മുതല്‍ കോടതി വരെയുള്ള എല്ലാ സംവിധാനങ്ങളുടെയും സഹകരണം ഉറപ്പാക്കുന്ന ചുമതല എമിറേറ്റ് ഫസ്റ്റ് ഏറ്റെടുക്കും. ലോക്കല്‍ സ്‌പോണ്‍സറെ ഏര്‍പ്പെടുത്തും. സംരംഭകരുടെ ആവശ്യമനുസരിച്ചു സ്‌പോണ്‍സര്‍ഷിപ്പും സംഘടിപ്പിക്കും.

പലതവണ പരിശ്രമിച്ചിട്ടും ദുബായില്‍ വേരുറപ്പിക്കാന്‍ സാധിക്കാതെ വിഷമിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖമായ ചില ജ്വല്ലറി ശൃംഖലകളും ആശുപത്രി മേഖലയിലുള്ളവരും നിര്‍മാണ ഉത്പാദന മേഖലകളിലുള്ളവരും എമിറേറ്റ് ഫസ്റ്റിന്റെ സഹായത്തോടെ തങ്ങളുടെ  പ്രവര്‍ത്തനമേഖല ഗള്‍ഫ് രാജ്യങ്ങളില്‍ വിജയകരമായി വ്യാപിപ്പിച്ചിട്ടുണ്ട്. അനേകവര്‍ഷങ്ങളുടെ പരിചയസമ്പത്തും മന്ത്രിതലത്തിലുള്‍പ്പെടെ വിപുലമായ ബന്ധങ്ങളും ഉള്ളതുകൊണ്ട് ഏറ്റവും കുറഞ്ഞ ചെലവില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ എമിറേറ്റ് ഫസ്റ്റിനു സാധിക്കും.

സാമ്പത്തിക നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായ അവസ്ഥയിലാണ് ദുബായ് ഇപ്പോഴുള്ളത്.  ഇന്‍വെസ്റ്റര്‍ വിസയുമായി ദുബായില്‍ ബിസിനസ് ചെയ്യുന്നയാളുകള്‍ക്ക് നിരവധി ആനുകൂല്യങ്ങളുണ്ട്. മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി, വിസ സേവനങ്ങള്‍, നിയമസഹായം, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍, പരിഭാഷകള്‍, ധനകൈകാര്യം സംബന്ധിച്ച വിവിധ സേവനങ്ങള്‍ എന്നിവയും എമിറേറ്റ് ഫസ്റ്റ് ഗള്‍ഫിലെ സംരംഭകര്‍ക്കു നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 971527778182, 919995990908 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്നു ജമാല്‍ ഉസ്മാന്‍ വ്യക്തമാക്കി.

എമിറേറ്റ് ഫസ്റ്റ് ഇതു കൂടാതെ സാമൂഹ്യസേവന രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചു മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു ചെയ്തു കൊടുക്കുന്ന സേവനങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ലേബര്‍ ക്യാംപുകളില്‍ കുടുങ്ങിപ്പോയവരെ മോചിപ്പിച്ചു നാട്ടിലെത്തിക്കാനാവശ്യമായ സഹായങ്ങളും എമിറേറ്റ് ഫസ്റ്റ് ചെയ്തുകൊടുക്കുന്നു. സ്‌പോണ്‍സര്‍മാരെ സമീപിക്കാനും വിസ റദ്ദാക്കാനും തിരികെ നാട്ടില്‍ പോകാനുമുള്ള ക്രമീകരണങ്ങള്‍ നിരവധിപ്പേര്‍ക്ക് ഇതിനകം ചെയ്തുകൊടുത്തിട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top