26 April Friday

"ഡിജിറ്റലൈസേഷനും ബിസിനസും" 14ന് കോഴിക്കോട് സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2017

കോഴിക്കോട്> ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കൊപ്പം ബിസിനസ്സിന്റെ  വളര്‍ച്ചയും ആശങ്കകളും പരിഹാരമാര്‍ഗങ്ങളും  ചര്‍ച്ചചെയ്യുവാനായി സെമിനാറൊരുങ്ങുന്നു. എക്സ്പോസ് ഇന്‍ഫോടെക് ഇന്ത്യയാണ് സംഘാടകര്‍. "ഡിജിറ്റലൈസേഷന്‍ ആന്റ് ബിസിനസ്" ആശങ്കകളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ജനുവരി 14 നു കടവ് റിസോര്‍ട്ടിലാണ് സെമിനാര്‍.

ബിസിനസ് ഉപദേഷ്ടാവും യാമിസ് ഡയഗനോസ്റ്റിക്സിന്റെ സ്ഥാപക ചെയര്‍മാനുമായ ഡോ. ആത്മദാസ് യാമിയും എക്സ് പോസ് ടെക്നിക്കല്‍ വിങ്ങും ചേര്‍ന്നാണ് സെമിനാര്‍ നയിക്കുക. കറന്‍സിയുടെ ചരിത്രം , ക്യാഷ്‌ലെസ് ഇക്കോടണമി, ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട സുരക്ഷിതമായ രീതികള്‍ എന്നിവ പരിചയപ്പെടുത്തും. രാവിലെ ഒമ്പതിന് സെമിനാര്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605003399 എന്നീ നമ്പറിലും www.exposeinfotech.com  സൈറ്റിലും ബന്ധപ്പെടാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top