25 April Thursday

കോവിഡ് -19 രോഗവ്യാപനം; വസ്ത്ര വ്യാപാരികൾക്ക് സംരക്ഷണം നൽകണം: സിഗ്മ

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

കൊച്ചി > സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 ന്റെ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വസ്ത്ര വ്യാപാര മേഖലയെയും വ്യാപാരികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്‌ച്ചറേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കോവിഡ് വാക്‌സിൻ വിതരണത്തിന്റെ മുൻഗണനപ്പട്ടികയിൽ വസ്ത്ര വ്യാപാരികളെയും തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്നും സിഗ്മ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു. വ്യവസായ വകുപ്പ് മന്ത്രി, എറണാകുളം-കോഴിക്കോട് ജില്ലാ കലക്‌ടർമാർ, ഡിസ്ട്രിക്‌ട് ഇൻഡസ്ട്രീസ് സെന്റർ ജനറൽ മാനേജർമാർ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പുകൾ നൽകി.

കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് കൂടുതൽ സമയം കടകൾ തുറക്കാൻ അനുവദിക്കുന്നതിലൂടെ തിരക്കു കുറച്ചു വ്യാപാരം നടത്തുവാൻ സാധിക്കുമെന്നും ദക്ഷിണേന്ധ്യയിലെ നൂറിലധികം ഗാർമെന്റ്സ് മാനുഫാക്റ്ററേഴ്‌സ് അംഗങ്ങളായുള്ള സിഗ്മ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top