29 March Friday

കമ്പനി പ്രവർത്തനഫലം സ്വാധീനം ചെലുത്തുന്നതെങ്ങനെ?

പി ജി സുജUpdated: Sunday Apr 22, 2018

 അടുത്തനാളുകളിൽ ഓരോ കമ്പനിയുടെ വാർഷികഫലങ്ങളും പാദവാർഷിക ഫലങ്ങളും പുറത്തുവരുന്നതുസംബന്ധിച്ച വാർത്തകൾ ധാരാളം കാണുന്നുണ്ട്. പക്ഷേ, കമ്പനിയുടെ പ്രവർത്തനഫലത്തിന് എങ്ങനെ ആ കമ്പനിയുടെ പ്രകടനത്തെയും ഓഹരിവിപണിയെയും സ്വാധീനിക്കാൻ കഴിയുമെന്ന് അധികമാർക്കും അറിയില്ല. കമ്പനിയുടെ പ്രവർത്തനഫലം മനസ്സിലാക്കുന്നത് അടിസ്ഥാനപരമായി മികച്ചവ തെരഞ്ഞെടുത്ത് അതിൽ നിക്ഷേപിക്കാൻ അവസരമൊരുക്കും.

ഇക്കാര്യത്തിൽ നിക്ഷേപകൻ ശ്രദ്ധിക്കേണ്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു: കമ്പനിയുടെ സാമ്പത്തികപ്രകടനത്തിൽ ഹ്രസ്വകാലത്ത് എന്തുപുരോഗതിയുണ്ടായിയെന്ന‌് മനസ്സിലാക്കാൻ അവയുടെ പാദഫലങ്ങൾ സഹായിക്കും. വർഷത്തിൽ നാലുതവണ ഇത്തരം ഫലങ്ങൾ വരാറുണ്ട്. കമ്പനിയുടെയും സെബിയുടെയും ബ്രേക്കിങ് സ്ഥാപനങ്ങളുടെയും സൈറ്റുകളിൽ ഈ ഫലങ്ങൾ ലഭ്യമാകും. ബിസിനസ് ചാനലുകൾ ഫലങ്ങളുടെ തത്സമയ വിവരങ്ങൾ സംപ്രേഷണംചെയ്യും. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഒരു കമ്പനിക്ക് എല്ലാക്കാലത്തും വിപണിയെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവയ്ക്കാനാകില്ല എന്നതാണ്. ചിലപ്പോൾ പാദഫലങ്ങൾ തെറ്റായ രീതിയിൽ മനസ്സിലാക്കിയെന്നും വരാം.

ദീർഘകാല നിക്ഷേപകനെ അപേക്ഷിച്ച് ഹ്രസ്വകാല നിക്ഷേപകനാണ് പാദഫലങ്ങൾ കൂടുതൽ ഗുണകരമാകുക. പാദഫലം പരിശോധിച്ച് നഷ്ടത്തിൽ പോകുന്ന കമ്പനികളിലെ നിക്ഷേപം തുടരണോയെന്ന് അവർക്ക് തീരുമാനമെടുക്കാനാകും. വിപണിയുടെ പ്രതികരണങ്ങൾക്കനുസരിച്ചാണ് ഹ്രസ്വകാല ഓഹരിവില നിശ്ചയിക്കുക. പുറമെനിന്നുള്ള ഘടകങ്ങളായ പാദഫലങ്ങൾ, ബജറ്റ് തുടങ്ങിയവയൊക്കെ അതിനെ സ്വാധീനിക്കുമെന്നുമാത്രം. ഇടക്കാലനിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ വേണ്ട മാറ്റം വരുത്താൻ പാദഫലങ്ങൾ സഹായിക്കും.

ചില നല്ല കമ്പനികൾ ചിലപ്പോൾ ഒരുപാദത്തിൽ മോശം ഫലം പ്രഖ്യാപിച്ചെന്നുവരാം. ഈ സമയം ആ ഓഹരിക്ക് വില കുറയുകയാണെങ്കിൽ നിക്ഷേപകർക്ക് ഇതു വാങ്ങാൻ പറ്റിയ അവസരമാകും. ഇനി പുതുതായി നിക്ഷേപത്തിലിറങ്ങുന്നവർക്ക് പാദഫലങ്ങൾ മുഖേന മികച്ച നിക്ഷേപാവസരങ്ങൾ കണ്ടെത്താനാകും. ദീർഘകാലനിക്ഷേപത്തെ സംബന്ധിച്ച് അടിസ്ഥാനകാര്യങ്ങൾ കൃത്യമായി വിലയിരുത്തി നിക്ഷേപം നടത്തിയതാണെങ്കിൽ പാദഫലങ്ങളെ കൂടുതൽ ആശ്രയിക്കേണ്ട ആവശ്യമില്ല.
                     


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top