24 April Wednesday

ബുർജീൽ ഗ്രൂപ്പിന് മികച്ച വളർച്ച; അറ്റാദായത്തിൽ 61.7% വർധനവ്

കെ എൽ ഗോപിUpdated: Friday Nov 11, 2022

അബുദാബി>  ആരോഗ്യ സേവനദാതാക്കളായ ബുർജീൽ ഗ്രൂപ്പിന് മികച്ച വളർച്ച. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സാമ്പത്തിക ഫലങ്ങൾ പ്രകാരം ഗ്രൂപ്പിന്റെ ആകെ വരുമാനത്തിലുണ്ടായത് വൻ വളർച്ച. 2.83 ബില്യൺ ദിർഹമാണ് ഈ കാലയളവിലെ ആകെ വരുമാനം. മുൻ വർഷത്തേക്കാൾ 17% വർധനവ്. അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 61.7% ഉയർന്ന്  205.1മില്യൺ ദിർഹമായി.

ഗ്രൂപ്പിന്റെ മുൻനിര ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനം 145.6% ആയും വർധിച്ചു. അർബുദ പരിചരണം, വൃക്ക മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി പരിചരണത്തിന്റെ ഭാഗമായാണ് വരുമാനത്തിലുണ്ടായ ഈ വർധന. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ എന്നിവയുടെ മികച്ച പ്രകടനത്തിന്റെ ഭാഗമായി വരുമാനം 608.4 മില്യൺ ദിർഹമായി ഉയർന്നു. ബുർജീൽ മെഡിക്കൽ സിറ്റിയും മറ്റു പ്രധാന ആശുപത്രികളും കൂടുതൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്തിട്ടും EBITDA 21.5% സ്ഥിരം മാർജിനിൽ നിലനിർത്താനായത് ഗ്രൂപ്പിന് നേട്ടമായി. മൊത്തം രോഗികളുടെ എണ്ണം 20.4% വർധിച്ചു. ഒൻപത് മാസകാലയളവിലെ ആകെ ഔട്ട്‌പേഷ്യന്റ് സന്ദർശനങ്ങൾ 4.1 ദശലക്ഷത്തിലധികമാണ്.

ലോകോത്തര ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിൽ ബുർജീൽ ഹോൾഡിങ്‌സ്  പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായുള്ള ശ്രമങ്ങളുടെ ഫലമാണ് മികച്ച വളർച്ചയെന്നും സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഐപിഒയിലൂടെ സമാഹരിച്ച 2.2 ബില്യൺ ദിർഹത്തിലൂടെ നിലവിലുണ്ടായിരുന്ന ബാധ്യതകൾ നികത്താനായി. ഇതോടെ നൂതന പദ്ധതികൾ നടപ്പാക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും ബിസിനസിലുടനീളം മികച്ച വളർച്ച കൈവരിക്കാനും കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ് ബുർജീൽ ഹോൾഡിങ്‌സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top