26 April Friday

കേരളത്തില്‍ പുതിയ ബിസിനസ‌് പദ്ധതികളുമായി ബ്രി​ഗേഡ് ​ഗ്രൂപ്പ്

വാണിജ്യകാര്യ ലേഖകൻUpdated: Wednesday Feb 13, 2019

കൊച്ചി> രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ​ഡെവലപ്പർമാരായ ബ്രി​ഗേഡ് ​ഗ്രൂപ്പ് കേരളത്തിൽ വൻ ബിസിനസ‌്നിക്ഷേപത്തിന് ഒരുങ്ങുന്നു. വൈക്കം കായലോരത്ത് 16 ഏക്കർ സ്ഥലത്ത് അന്താരാഷ‌്ട്ര നിലവാരത്തിലുള്ള റിസോർട്ട്, തിരുവനന്തപുരം ടെക്‌നോ പാർക്കിന് സമീപത്ത് ആധുനിക സൗകര്യങ്ങളുള്ള വേൾഡ് ട്രേഡ് സെന്റർ എന്നിവയാണ് ​ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ.

വൈക്കം റിസോർട്ടിന് ആവശ്യമായ ഭൂമി ഇതിനകംതന്നെ വാങ്ങിയിട്ടുണ്ടെന്നും വേൾഡ് ട്രേഡ് സെന്ററിനായി ടെക് നോ പാർക്കിന് സമീപത്ത് 10--15 ഏക്കർ സ്ഥലം ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും  ബ്രി​ഗേഡ് ​ഗ്രൂപ്പ് ചെയർമാനും മാനേജിങ‌് ഡയറക്ടറുമായ എം ആർ ജയശങ്കർ പറഞ്ഞു.

രാജ്യത്തെ ഐടി മേഖലയിൽ ഓഫീസ് ഇടത്തിന് വൻ ഡിമാന്റാണ് നിലനിൽക്കുന്നതെന്നും ഈ സാധ്യത ഉപയോ​ഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഓഫീസുകൾക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങളായിരിക്കും തിരുവനന്തപുരം വേൾഡ‌് ട്രേഡ് സെന്ററിൽ ഒരുക്കുകയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

ബംഗളൂരു ട്രേഡ് സെന്ററും കൊച്ചി ഇൻഫോപാർക്കിലെ വേൾഡ് ട്രേഡ് സെന്ററും സ്ഥാപിച്ചത് ബ്രി​ഗേഡ് ​ഗ്രൂപ്പാണ്. കൊച്ചി സെന്ററിനേക്കാൾ സൗകര്യം തിരുവനന്തപുരം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top