17 September Wednesday

തെയ്യം കലാകാരന്മാരന്മാര്‍ക്ക് സഹായഹസ്തവുമായി ബ്രാഹ്മിന്‍സ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 26, 2021

വളപട്ടണം> കോവിഡ് മൂലം രണ്ടു സീസണായി തങ്ങളുടെ പാരമ്പര്യകലകള്‍ക്ക് വേദി കിട്ടാതെ ബുദ്ധിമുട്ടു നേരിടുന്ന പതിനൊന്ന് തെയ്യം കലാകാരന്മാരെ ബ്രാഹ്മിന്‍സ് ഫുഡ്സ് ആദരിച്ചു. വളപട്ടണം മുച്ചിലോട്ട് ഭഗവതിക്ഷേത്രാങ്കണത്തില്‍ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ തെയ്യം കലാകാരന്മാരായ എ.വി.കുഞ്ഞിരാമന്‍ പണിക്കര്‍, എ.വി.ശ്രീകുമാര്‍ പണിക്കര്‍, എ.ടി.രാജന്‍, പി.കെ.കുഞ്ഞിക്കണ്ണന്‍, എം.പി.ബാലകൃഷ്ണന്‍ പണിക്കര്‍, ബാബു മൂത്താനിശ്ശേരി, കോമരങ്ങളായ വി.വി.ചന്ദ്രന്‍, ചന്ദ്രമോഹന്‍, എ.കെ.ബാലകൃഷ്ണന്‍, എം.ബി.വാസു, കെ.വി.രാജന്‍ അന്തി തിരിയന്‍ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.

 ബ്രാഹ്മിന്‍സ് ടെറിട്ടറി സെയില്‍സ് മാനേജര്‍ സന്തോഷ് കെ എസ്, ബ്രാഹ്മിന്‍സ് ഫുഡ്സ് കണ്ണൂരിലെ വിതരണക്കാരായ പത്മനാഭന്‍ സണ്‍സ് മാനേജിംഗ് പാര്‍ട്ണര്‍ രാജീവന്‍ എന്നിവര്‍ ഇവരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് മൊമെന്റോകളും സഹായധനവും ബ്രാഹ്മിന്‍സ് ഉല്‍പ്പന്നങ്ങളും കൈമാറി.

 വരുന്ന ആറു മാസക്കാലം മാസം തോറും ആയിരത്തിലേറെ രൂപയുടെ ബ്രാഹ്മിന്‍സ് ഉല്‍പ്പന്നങ്ങള്‍ ഇവര്‍ ഓരോരുത്തര്‍ക്കും വീട്ടിലെത്തിച്ചു നല്‍കുമെന്ന് ചടങ്ങില്‍ സംസാരിച്ച ബ്രാഹ്മിന്‍സ് ടെറിട്ടറി സെയില്‍സ് മാനേജര്‍ സന്തോഷ് കെ എസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top