28 March Thursday

സൗത്ത് ഇന്ത്യന്‍ ബാങ്കിന് വീണ്ടും മികവിനുള്ള പുരസ്‌കാരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 29, 2022

കൊച്ചി> പ്രവര്‍ത്തന മികവിന് ഈ വര്‍ഷം വിവിധ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സൗത്ത് ഇന്ത്യന്‍ ബാങ്കിന് വീണ്ടും അംഗീകാരങ്ങള്‍. ഇ റ്റി  ബെസ്റ്റ് ബ്രാന്‍ഡ് കോണ്‍ക്ലേവില്‍ ബെസ്റ്റ് ബ്രാന്‍ഡുകളിലൊന്നായി സൗത്ത് ഇന്ത്യന്‍ ബാങ്കിനെ തിരഞ്ഞെടുത്തു. ബ്രാന്‍ഡ് മൂല്യം, വര്‍ഷങ്ങളുടെ പാരമ്പര്യം, വാര്‍ഷിക ലാഭം, വളര്‍ച്ചാ നിരക്ക്, ബ്രാൻഡ്  റീകോൾ വാല്യൂ, ജീവനക്കാരുടെ എണ്ണം തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഇതോടൊപ്പം സോഷ്യല്‍ പബ്ലിഷിങില്‍ മുന്നിട്ടു നില്‍ക്കുന്ന ബാങ്കിങ് സ്ഥാപനമെന്ന കണക്ട് ഇന്‍സൈറ്റ് അംഗീകാരവും സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വന്തമാക്കി. മുംബൈയില്‍ നടന്ന ചടങ്ങുകളില്‍ ഈ രണ്ട് പുരസ്‌കാരങ്ങളും ബാങ്ക് സ്വീകരിച്ചു.

ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ഈ വര്‍ഷത്തെ ഞങ്ങളുടെ നിരന്തര പരിശ്രമങ്ങള്‍ക്ക് ലഭിച്ച അര്‍ഹമായ അംഗീകാരങ്ങളാണ് ഈ രണ്ട് പുരസ്‌കാരങ്ങളുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അസ്മത് ഹബീബുള്ള പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ടെക്ക് സൗഹൃദ, വിശ്വസനീയ ബാങ്കിങ് ബ്രാന്‍ഡായി അംഗീകരിക്കപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top