29 March Friday

പ്രീമിയം ഫ്രൂട്ട് പാനീയങ്ങളുമായി ബി നാച്വറല്‍

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019


കൊച്ചി
ഐടിസി ഫുഡ് ഡിവിഷന്റെ ഫ്രൂട്ട് പാനീയ ബ്രാൻഡായ ബി നാച്വറൽ പ്രീമിയം ഫ്രൂട്ട് പാനീയങ്ങൾ വിപണിയിലിറക്കി. ഐടിസി ഡെയറി ആൻഡ് ബിവറേജസ് ചീഫ് ഓപ്പറേറ്റിങ‌് ഓഫീസർ സഞ്ജയ് സിംഗാൾ, ബ്രാൻഡ് അംബാസഡർ ശിൽപ്പ ഷെട്ടി എന്നിവർ ചേർന്ന് വിപണനോദ്ഘാടനം നിർവഹിച്ചു.

ഇറക്കുമതി ചെയ്ത പഴസത്തുകളുടെ ഉപയോഗം പൂർണമായും അവസാനിപ്പിച്ച് രാജ്യത്തുൽപ്പാദിപ്പിക്കുന്ന പഴങ്ങൾമാത്രം ഉപയോഗിക്കുന്ന ഉൽപ്പാദനപ്രക്രിയയിലേക്ക‌് കഴിഞ്ഞവർഷം നടത്തിയ മാറ്റത്തിനു തുടർച്ചയായാണ് പ്രിസർവേറ്റീവുകൾ പരിപൂർണമായി ഒഴിവാക്കി ബി നാച്വറൽ പാനീയങ്ങൾ ഇറക്കുന്നതെന്ന്  ഐടിസി ഡെയറി ആൻഡ് ബിവറേജസ് ചീഫ് ഓപ്പറേറ്റിങ‌് ഓഫീസർ സഞ്ജയ് സിംഗാൾ പറഞ്ഞു.

ഹിമാലയൻ മിക്‌സഡ് ഫ്രൂട്ട്, രത്‌നഗിരി അൽഫോൺസോ, ദക്ഷിൺ പിങ്ക് ഗ്വാവ (പേരയ്ക്ക) എന്നിവയാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന പാനീയങ്ങൾ. പേര് സൂചിപ്പിക്കുന്നതുപോലെ യഥാക്രമം ഹിമാലയ പ്രദേശത്തെ തോട്ടങ്ങൾ, മഹാരാഷ്ട്രയിലെ രത്‌നഗിരി, ദക്ഷിണ കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പഴവർഗങ്ങളാണ് ഇവയുടെ ഉൽപ്പാദനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹിമാലയൻ മിക്‌സ്ഡ് ഫ്രൂട്ട്, ദക്ഷിൺ പിങ്ക് ഗ്വാവ (പേരയ്ക്ക) എന്നിവയുടെ 750 മില്ലി, 300 മില്ലിക്ക‌് യഥാക്രമം 99, 40 രൂപയും രത്‌നഗിരി,  അൽഫോൺസോ എന്നിവയ്ക്ക് 110, 45 രൂപയുമാണ് വില. ആശീർവാദ്, സൺഫീസ്റ്റ്, ബിംഗോ,യിപ്പീ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ ഐടിസിയുടേതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top