19 April Friday

ആയുഷ്മാന്‍ ഖുറാന ടൈഡ് ബ്രാന്‍ഡ് അംബാസ്സഡര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020

കൊച്ചി> പ്രമുഖ ഫാബ്രിക് കെയര്‍ ബ്രാന്‍ഡായ ടൈഡ് നടനും ഗായകനും ടെലിവിഷന്‍ അവതാരകനുമായ ആയുഷ്മാന്‍ ഖുറാനയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. വാഷിങ് മെഷീനുകള്‍ക്കായി തയ്യാറാക്കിയിട്ടുള്ള പുതിയ ടൈഡ് അള്‍ട്രയുടെ പരസ്യത്തില്‍ ആയുഷ്മാന്‍ ഖുറാനയാണ് അഭിനയിക്കുന്നത്.

 ആയുഷുമായുള്ള പങ്കാളിത്തോടെ ടൈഡിന്റെ നര്‍മ്മം കലര്‍ത്തിയ പരസ്യ ചിത്രങ്ങള്‍ പുതിയ തലങ്ങളിലേക്ക് കടക്കുമെന്ന് കമ്പനി അറിയിച്ചു. ടൈഡിന്റെ  പരസ്യങ്ങള്‍ തന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ടെന്നും രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ആയുഷ്മാന്‍ ഖുറാന പ്രതികരിച്ചു.

പിആന്‍ഡ് ജിയുടെ ഇന്ത്യന്‍ ബ്രാന്‍ഡായ ടൈഡ്  2000 ല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍   വസ്ത്രങ്ങള്‍ കൈകൊണ്ട് അലക്കുന്നതിനുള്ള ഡിറ്റര്‍ജെന്റാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ വാഷിങ് മെഷീനുകളില്‍ ഉപയിക്കുന്നതിനുള്ള ഡിറ്റര്‍ജെന്റിലേക്ക് കടക്കുകയും  സ്റ്റെയിന്‍ മാഗ്‌നെറ്റോടു കൂടിയ ഡിറ്റര്‍ജെറ്റ് വിപണിയിലെത്തിക്കുകയും ചെയ്തിരിക്കുന്നു.

 കറ കളയുന്നതിന് സവിശേഷ ശക്തിയുള്ളതാണ്   ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ടൈഡ് അള്‍ട്രയുടെ ആയുഷ്മാന്‍ ഖുറാന പരസ്യം കാണുന്നതിന്    www.youtube.com/watch എന്ന ലിങ്ക് സന്ദര്‍ശിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top