27 April Saturday

VIDEO - നമ്മള്‍ അതിജീവിക്കും, പേടിക്കേണ്ട; നിപയെ തോല്‍പ്പിച്ച അജന്യ പറയുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

കോഴിക്കോട് > നിപാ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് അതിജീവിക്കാന്‍ കഴിയുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് കോഴിക്കോട് സ്വദേശിനി അജന്യ. ബീച്ച് ഗവ.നേഴ്‌സിങ് കോളേജില്‍ നിന്ന് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പിന് പോയപ്പോഴാണ് അജന്യക്ക് നിപാ പിടിപെട്ടത്. എന്നാല്‍ മെച്ചപ്പെട്ട ചികിത്സയും ആത്മവിശ്വാസവും ലഭിച്ചതോടെ അജന്യ രോഗത്തെ തോല്‍പ്പിച്ചു. നിപ വീണ്ടും സ്ഥിരീകരിച്ചതോടെ ആളുകള്‍ പേടിക്കരുതെന്നും ജാഗ്രതപാലിച്ചാല്‍ മതിയെന്നും അജന്യ പറയുന്നു.

'നമ്മള്‍ അതിജീവിക്കും. അതിജീവനത്തന്റെ വലിയൊരു ഉദാഹരണമാണ് ഞാന്‍. നമ്മുടെ കൂടെ ആരോഗ്യപ്രവര്‍ത്തകരെല്ലാം സജീവമായിട്ടുണ്ട്. ആകും പേടിക്കരുത്. ജാഗ്രത വേണം. എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഡോക്ടറെ കാണണം. ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലോടെയും കൂടെയുണ്ട്. എനിക്ക് തന്ന ആത്മവിശ്വാസയും ധൈര്യവുമാണ് എന്നെ അതിജീവിക്കാന്‍ സഹായിച്ചത്. ഇതും നമ്മള്‍ അതിജീവിക്കും.'-അജന്യ പറഞ്ഞു.

നിപാ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിക്കൊപ്പമാണ് അജന്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top