29 March Friday

VIDEO - കത്തിക്കുത്തിനെതിരെ നിരാഹാരം നയിക്കാന്‍ കുത്തുകേസ് പ്രതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

തിരുവനന്തപുരം >കെഎസ‌്‌യു ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ളവരെ  വെട്ടിയും കുത്തിയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും സെക്രട്ടറിയറ്റിന‌് മുന്നിൽ  കെഎസ‌്‌യുവിന്റെ സമരപ്പന്തലിൽ. രമേശ‌് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന ചടങ്ങിനിടെ തലസ്ഥാനത്ത‌്  സഹപ്രവർത്തകരെ കുത്തിവീഴ‌്ത്തിയ കേസിലെ പ്രധാന പ്രതി കല്ലമ്പലം നബീലാണ‌്  കെഎസ‌്‌യു  പ്രസിഡന്റ‌് അഭിജിത്തിനൊപ്പം നിരാഹാരം കിടക്കുന്നത‌്.

2017 ഡിസംബർ 14ന‌് രമേശ‌് ചെന്നിത്തല നയിച്ച ജാഥയുടെ സമാപനത്തിൽ  നേതാക്കൾ പ്രസംഗിച്ചുതുടങ്ങിയപ്പോൾത്തന്നെ കുഴപ്പവും തുടങ്ങി.  ഗ്രൂപ്പ‌് തിരിഞ്ഞായിരുന്നു കൈയടി. ഉമ്മൻചാണ്ടിക്കു കൈയടിച്ചവർ ചെന്നിത്തലയ‌്ക്ക‌് കൈയടിച്ചില്ല.  യോഗം സമാപിക്കും മുമ്പേ അടിതുടങ്ങി. ചെന്നിത്തലയുടെ അനുയായികളെ നയിക്കുന്ന കല്ലമ്പലം നബീൽ എ ഗ്രൂപ്പുകാരെ സംഘം ചേർന്ന‌് ആക്രമിച്ചു. കെഎസ‌്‌യു ജില്ലാ സെക്രട്ടറി  ആദേഷ് സുധർമൻ, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കോൺഗ്രസ് ഐടി കോ ഓർഡിനേറ്റർ നജീം എന്നിവർക്ക‌് കുത്തേറ്റു.

ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന‌ുപേർക്ക‌് മാരകമായി വെട്ടേറ്റു.  നഗരത്തിലാകെ പൊലീസിനെ വിന്യസിച്ചാണ‌് അക്രമം നിയന്ത്രിച്ചത‌്. അടി കീഴ‌്ഘടകങ്ങളിലേക്കും നീണ്ടു.  നബീലിനെ സംരക്ഷിച്ച ചെന്നിത്തല,  വൈകാതെ കെഎസ‌്‌യു ജനറൽ സെക്രട്ടറിയായി സ്ഥാനക്കയറ്റവും നൽകി. കേസ‌് ഇപ്പോഴും തുടരുകയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top