20 April Saturday

VIDEO - ഒരു മണിക്കൂറിൽ 247 കുട്ടികൾക്ക്‌ അഡ്മിഷൻ; സർക്കാരിന്റെ കരുതലിൽ ചരിത്രമെഴുതി ചേർത്തല ഗവ. ടൗൺ എൽപിഎസ്

വെബ് ഡെസ്‌ക്‌Updated: Saturday May 4, 2019

ചേർത്തല > ഒരു മണിക്കൂറിനിടെ 247 വിദ്യാർഥികൾക്ക് പ്രവേശനം നൽകി ചേർത്തല ഗവ. ടൗൺ എൽപിഎസിന്‌ ചരിത്ര നേട്ടം. ഇന്നലെ രാവിലെ 11 മുതൽ 12വരെ വരെയാണ് സ്കൂളിൽ പ്രത്യേകമായി പ്രഖ്യാപിച്ച അഡ്മിഷൻ ഡ്രൈവ് നടന്നത്. നൂറ്റി ഇരുപതോളം വിദ്യാർഥികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്.

കഴിഞ്ഞ വർഷം രണ്ടര മണിക്കൂറിനിടെ 233 വിദ്യാർഥികളെ ചേർത്തു സ്‌കൂൾ ദേശീയ അംഗീകാരം നേടിയിരുന്നു. ദേശീയ റെക്കോർഡ്സ് വിലയിരുത്തുന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സാണ് അംഗീകാരം നൽകിയത്. എൽഡിഎഫ്‌ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജളഞവും, വിദ്യാർഥി സൗഹൃദ വിദ്യാലയം എന്ന നിലയിൽ നടത്തിയ പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളും മികവുമാണ് സ്കൂളിലേക്കു കുട്ടികൾ എത്താൻ കാരണമെന്ന് അധികൃതർ പറഞ്ഞു. സ്കൂളിലെ വിവരങ്ങൾ അറിയാൻ പ്രത്യേക വെബ്സൈറ്റും യുട്യൂബ് ചാനലും ഉണ്ട്. ആകെ 650 വിദ്യാർഥികളാണ് സ്കൂളിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top