കൊച്ചി > തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പുതിയ നുണപ്രചരണവുമായി ബിജെപി. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ പ്രചരണാര്‍ത്ഥം വീടിന്റെ ചുമരെഴുതിയ വീട്ടുകാരെ അപമാനിച്ചുകൊണ്ടാണ് വ്യാജപ്രചരണം. പള്ളിപ്പുറം പഞ്ചായത്തില്‍ ചെറായി ഏഴാം വാര്‍ഡിലെ തിനയാട്ട് രാജേഷിന്റെ വീട്ടിലാണ് ചുമരെഴുത്ത് നടത്തിയിട്ടുള്ളത്. സിപിഐ എം പ്രവര്‍ത്തകനായ സ്വന്തം താല്‍പര്യപ്രകാരമാണ് രാജേഷ് ചുമരെഴുത്ത് നടത്തിയത്. ചുമരെഴുത്തിനെ സംബന്ധിച്ച വാര്‍ത്ത മാര്‍ച്ച് 31ന് തന്നെ ദേശാഭിമാനി പ്രസിദ്ധീകരിക്കുകയും ചെയ്തു.

മാര്‍ച്ച് 31 നു ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത
എന്നാല്‍, 'വീടിന്റെ മതിലില്‍ ചുമരെഴുതാന്‍ അനുവദിക്കാത്തതിന് വീടാകെ ചുമരെഴുതി കമ്യൂണിസ്റ്റ് കാടത്തം' എന്ന തലക്കെട്ടോടെയാണ് ബിജെപിയും കോണ്‍ഗ്രസും വ്യാജപ്രചരണം നടത്തുന്നത്. രാജേഷിന്റെ മാതാപിതാക്കളായ രഞ്ജിത്തിന്റെയും പുഷ്പയുടെയും ചിത്രം സഹിതമാണ് പ്രചരണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി. നുണപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാജേഷ് 'ദേശാഭിമാനി'യോട് പറഞ്ഞു.
വീടിന്റെ മുന്‍വശത്തെ ഭിത്തിയില്‍ പി രാജീവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും ഫോട്ടോയും നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജേഷ് സിപിഐ എം പ്രവര്‍ത്തകനാണ്. 16-ാം ബൂത്തിലെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രദീപ് ശോണയാണ് രാജേഷിന്റെ വീട് പ്രചാരണത്തിനായി ഒരുക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..