25 April Thursday

ഇടതുപക്ഷത്തിന് വിജയഗീതവുമായി വൈദികന്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

കൊച്ചി>ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വിജയഗീതം ഒരുക്കി ക്രിസ്തീയ പുരോഹിതന്‍. റാന്നി സെന്റ്‌ തോമസ്‌ കോളേജ് മലയാളം അധ്യാപകനും ഇടതുപക്ഷ സഹയാത്രികനുമായ ഫാദര്‍ മാത്യൂസ് വാഴക്കുന്നം ആണ് താന്‍ തന്നെ എഴുതിയ ഗാനം സ്വയം ചിട്ടപ്പെടുത്തി പാടി വീഡിയോ ആല്‍ബം ഇറക്കിയത്.

ഇരുപത് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കുമുള്ള വിജയാശംസകളാണ് പാട്ടിലുള്ളത്. ഇടതുപക്ഷ വേദികളില്‍ നിരന്തരം പങ്കെടുക്കാറുള്ള ഫാദര്‍ മാത്യൂസ് വാഴക്കുന്നം ശ്രദ്ധേയനായ പ്രസംഗകനുമാണ്. പുരോഗമന കലാസാഹിത്യസംഘത്തിന്റെയും എകെപിസിടിഎയുടെയും ഭാരവാഹിയായ അച്ചന്‍ ക്ലാസിക്കല്‍ കലകളിലെ പുരാണേതര പ്രമേയങ്ങള്‍ എന്ന വിഷയത്തില്‍ പിഎച്ച്‌ഡിയും ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top