20 April Saturday

"വെടിയേറ്റു വീഴുന്ന പ്രണയം'; മൃദുല വാര്യരുടെ ലിറിക്കൽവീഡിയോ

വെബ് ഡെസ്‌ക്‌Updated: Monday Aug 16, 2021

ദന്തൽ കോളേജ് വിദ്യാർഥിനിയായിരുന്ന ഡോ. മാനസയുടെ ഓർമയ്‌ക്കു മുന്നിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.- "വെടിയേറ്റു വീഴുന്ന പ്രണയം'. മൃദുല വാര്യർ ആലപിച്ച കവിത എഴുതിയിരിക്കുന്നത് ഗാനരചയിതാവും സംഗീത നിരൂപകനുമായ പ്രൊഫ. മധു വാസുദേവനാണ്. സംഗീതം നൽകിയത് സച്ചിൻ ശങ്കർമന്നത്ത്.

വീഡിയോയെപ്പറ്റി യൂട്യൂബിൽ  നൽകിയിട്ടുള്ള ആമുഖത്തിൽ മൃദുല വാര്യർ എഴുതുന്നു "നമ്മളെയെല്ലാം ഞെട്ടിക്കുകയും അഗാധമായ ദുഃഖത്തിലാക്കുകയും ചെയ്‌ത സംഭവമാണ്, ദന്തൽ കോളേജ് വിദ്യാർഥിനിയായിരുന്ന ഡോ. മാനസയുടെ ദാരുണമായ മരണം. മാനസയുടെ പാവനമായ ഓർമ്മയ്‌ക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ഞാൻ ഒരു പ്രണയകവിത അവതരിപ്പിക്കുന്നു - 'വെടിയേറ്റു വീണ പ്രണയം. 'പുതിയ കാലത്തിലെ പ്രണയ സങ്കൽപങ്ങളിൽ ഉണ്ടായിട്ടുള്ള പേടിപ്പിക്കുന്ന ചില മാറ്റങ്ങളാണ് ഇതിന്റെ വിഷയം'.

കവിതയെപ്പറ്റി മധു വാസുദേവൻ പറയുന്നു, 'പ്രണയം എന്ന പദം മരണത്തിന് പര്യായമായി മാറിപ്പോകുന്ന സാഹചര്യത്തെക്കുറിച്ചുള്ള ഭയയാണ് 'വെടിയേറ്റു വീഴുന്ന പ്രണയം'. ഈ കവിത എഴുതാൻ ഡോ. മാനസയുടെ നടുക്കുന്ന കൊലപാതകം പ്രേരണയായിട്ടുണ്ട് . പ്രേമത്തിന് എപ്പോഴും റോസാപ്പൂവിന്റെ നിറവും മണവുമല്ല ഉള്ളത്.  അടുത്തകാലത്തായി  പ്രേമത്തിന്  ചോരയുടെ നിറവും ഗന്ധവും വന്നുചേരുന്നുണ്ട്.  ഈ കവിതയിലൂടെ വിനയപൂർവം ഞാൻ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നതും ഇതാണ്'. എ ആർ റഹ്മാന്റെ പ്രിയ ശിഷ്യനും ഗായകനും സംഗീതസംവിധായകനുമായ സച്ചിൻ ശങ്കർ മന്നത്താണ് കവിതയ്ക്ക് മനോഹരമായ ഈണം നൽകിയിട്ടുള്ളത്. വീഡിയോ തയ്യാറാക്കിയത്. തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ എംസിഎ വിദ്യാർഥിയായ ശ്രീവിഷ്‌ണു ഉണ്ണിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top