27 April Saturday

'നീ പ്രണയമോതും'; വരത്തനിലെ പുതിയൊരു ഗാനം കൂടി പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

കൊച്ചി > ഫഹദ് ഫാസില്‍ - അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 'വരത്തനി'ലെ പുതിയൊരു ഗാനംകൂടി റിലീസ് ചെയ്തു. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ 'നീ പ്രണയമോതും' എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നസ്രിയ നസീമും ശ്രീനാഥ് ഭാസിയും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.

മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. നവാഗതരായ സുഹാസ്, ഷറഫ് എന്നിവരുടേതാണ് തിരക്കഥ. ക്യാമറ ലിറ്റില്‍ സ്വയംമ്പ്. നസ്രീയ നസീമും അമല്‍നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം 20 ന് ചിത്രം തീയേറ്ററുകളിലെത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top