29 March Friday

യൂട്യൂബില്‍ തരംഗമായി മലയാളികള്‍ ഒരുക്കിയ 'ഉന്‍ കണ്‍കളിന്‍' തമിഴ് മ്യൂസിക് വീഡിയോ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2017

കൊച്ചി > മലയാളികള്‍ അണിയിച്ചൊരുക്കിയ തമിഴ് മ്യൂസിക് വീഡിയോ യൂട്യൂബില്‍ വൈറലാവുന്നു. പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 24*7 കഴിഞ്ഞ ദിവസം റിലീസ് ചെയ്ത  'ഉന്‍ കണ്‍കളിന്‍' ആണ് സാമൂഹ്യമാധ്യമങ്ങളില്‍ തംരംഗമാവുന്നത്. ഇമ്പമേറിയ സംഗീതം കൊണ്ടും മനോഹരമായ ഛായാഗ്രഹണം കൊണ്ടും പ്രേക്ഷരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുയാണ് മ്യൂസിക് വീഡിയോ. 

അര്‍ച്ചന രവിയും ആര്യന്‍ ഗോകുലും ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഈ  വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ആര്യന്‍ ഗോകുല്‍ തന്നെയാണ്. ഗോകുല്‍ ശ്രീകാന്തന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ഗോകുലും ശ്വേത വര്‍ഷയുമാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയുടെ ഛായാഗ്രഹണം വിനായക് ഗോപാല്‍ നിര്‍വഹിച്ചിരിക്കുന്നു. ചിത്രസംയോജനം ആര്യന്‍ ഗോകുലും വിവേക് വിജയനും ചേര്‍ന്നാണ്. മന്ത്ര പ്രൊഡക്ഷന്റെ കൂടെ ആര്യന്‍ ഗോകുല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആര്യന്‍ ഗോകുല്‍ തന്നെയാണ് ഈ മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top