24 April Wednesday

'സിതയേ സതനുവേ' ഓഡിയോ സിഡി റിലീസ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

കൊച്ചി> ഗസൽ ഗായകൻ ഉമ്പായിക്ക് സമർപ്പണമായി സതീഷ് കളത്തിൽ സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ഡോക്യുമെന്ററി 'ഗസൽ നിലാവിന്റെ' ടൈറ്റിൽ സോങ്ങ് പ്രകാശനം ചെയ്തു.  'സിതയേ സുതനുവേ' എന്നാരംഭിക്കുന്ന ടൈറ്റിൽ സോങ്ങിന്റെ ഓഡിയോ സിഡി ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള കെ കെ ശൈലജ എംഎൽഎയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ശിവദേവ്‌ ഉണ്ണികുമാർ ​ആലപിച്ച ​ഗാനം ചിട്ടപ്പെടുത്തിയത് അഡ്വ പി കെ സജീവാണ്. സതീഷ് കളത്തിൽ തന്നെയാണ് ​ഗാനരചയിതാവ്.

ഉമ്പായിയുടെ നാലാം ചരമ വാർഷികത്തിനോടനുബന്ധിച്ച് ജി. ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ 'ദേവദാരു', ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച 'ഉമ്പായി ഒരോർമ' അനുസ്മരണ പരിപാടിയിലാണ് ഓഡിയോ സിഡി പ്രകാശനം ചെയ്തത്. കൊച്ചി മേയർ എം അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉമ തോമസ് എംഎൽഎ, കളമശ്ശേരി മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ റുക്കിയ ജമാൽ, സിനിമാ നടൻ നാസർ ലത്തീഫ്, പിന്നണി ഗായകൻ സി കെ സാദിഖ്, എഴുത്തുകാരൻ വി ആർ. രാജമോഹൻ, ദേവദാരു പ്രസിഡന്റ് കെ എം താജുദ്ദീൻ, ഡോ എൻ എസ് ഡി രാജു എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ഗസൽ ഗായകൻ ജിതേഷ് സുന്ദരത്തിനും കവിയും വിവർത്തകനുമായ വേണു വി ദേശത്തിനും ദേവദാരു ഫൗണ്ടേഷൻ ഏർപ്പെടുത്തി ഈ വർഷത്തെ ഉമ്പായി പുരസ്കാരങ്ങൾ സമ്മാനിച്ചു. തുടർന്ന് സി കെ സാദിഖിന്റെ നേതൃത്വത്തിൽ 'വീണ്ടും പാടാം സഖീ' എന്ന ഉമ്പായി ഗസലുകളുടെ ആലാപനവും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top