29 March Friday

'പാടാമൊന്നായ്' മുപ്പത് വർഷം പിന്നിടുന്നു: സംഗീത സായാഹ്നം ഒരുക്കി ആഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021

കൊച്ചി> 1980കളിൽ സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്മെന്റിലെ (SCM) ഒരുപറ്റം വിദ്യാര്‍ത്ഥികളും അവരുടെ സഹയാത്രികരും ചേര്‍ന്നു രചിച്ച ഗാന സമാഹാരമായ "പാടാമൊന്നായ്'' മുപ്പതുവർഷം പിന്നിടുന്നതിന്റെ ഭാഗമായി സംഗീത സായാഹ്നം ഒരുങ്ങുന്നു

ഏപ്രിൽ  17 ശനി വൈകുന്നേരം 7 മണി മുതൽ 9 മണി വരെ zoom പ്ലാറ്റ്ഫോമിലാണ്  സംഗീത പരിപാടി ക്രമീകരിക്കുന്നത്.
 
ഉണ്ടായകാലത്തെ  വിശ്വാസബോധ്യങ്ങളും സാമൂഹിക പ്രതിബദ്ധതകളും ഉള്ളടങ്ങിയ ഈ ഗാനങ്ങളോട് പിൽക്കാലത്ത്, നിരവധി ഗാനങ്ങൾ കണ്ണിചേർക്കപ്പെട്ടു. ക്രൈസ്തവ മണ്ഡലങ്ങളിൽ മാത്രമല്ല, മതേതര ഇടങ്ങളിലും ഈ ഗാനങ്ങൾ സ്വീകരിക്കപ്പെട്ടു.

പാടാമൊന്നായ് ഗാനങ്ങളുടെ രചയിതാക്കൾ, സംഗീതം നൽകിയവർ, വിവിധ കാലഘട്ടത്തിൽ ഈ പാട്ടുകള്‍ ഏറ്റുപാടിയവർ എന്നിവരെല്ലാം ഒന്നിക്കുന്ന ഗാനസായാഹ്നത്തിൽ പതിനഞ്ചോളം ഗായക സംഘങ്ങൾ ഗാനങ്ങൾ അവതരിപ്പിക്കും.

കേൾക്കാനും കാണാനും സൂം ഐ ഡി താഴെ:

Zoom ID: 7827657306
Passcode: 12345


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top