16 April Tuesday

'ഡ്രൈ'യിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2017

കൊച്ചി > അരിസ്റ്റോ സുരേഷ് 'ഡ്രൈ' എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച ഗാനം റിലീസ് ചെയ്തു. 'എങ്ങാനും' എന്ന് തുടങ്ങുന്ന ഈ ഗാനം വി എസ് സത്യന്റെ വരികള്‍ക്ക് എം ടി വിക്രാന്ത് സംഗീതം നല്‍കിയിരിക്കുന്നു. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് റിലീസ് ഗാനം റിലീസ് ചെയ്തത്.

വിശാഖ് പുന്ന കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡ്രൈ'യില്‍ റോഷന്‍ മാത്യൂസ്, നവാസ്, വിപിഷ് കുമാര്‍, സുല്‍ഫീക്കര്‍, ക്രിസ് ലോയ്ഡ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ഷിനോസും ചിത്രസംയോജനം അഖില്‍ ഏലിയാസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം മിക്കു കാവിലിന്റേതാണ്. നിറൂപ് ഗുപ്‌തയാണ് ടൂറിംഗ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top