25 April Thursday

'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍' ടീസര്‍ യൂട്യൂബ് ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2017

കൊച്ചി > ആസിഫ് അലി-ഭാവന ചിത്രം 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍'ന്റെ ഒഫീഷ്യല്‍ ടീസര്‍ യൂട്യൂബ് ഇന്ത്യയുടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.  ടീസറിന് 24 മണിക്കൂറുകള്‍ക്കുള്ളില്‍ 2 ലക്ഷത്തിലധികം വ്യൂസുകളും ലഭിച്ചു.  ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ മ്യൂസിക്247 ന്റെ യൂട്യൂബ് ചാനലില്‍ ഇന്നലെയായിരുന്നു റിലീസ് ചെയ്തത്.

രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച‘'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍'’എന്ന ചിത്രത്തില്‍ ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.

ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

 

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top