29 March Friday

രഞ്ജിനി ജോസ് ആലപിച്ച 'ദി ഡെസ്റ്റിനേഷൻ' എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2017

കൊച്ചി > ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റ് (CEFEE) നടപ്പാക്കുന്ന 'ജ്യോതി 2017 തമസോമ: ജ്യോതിർഗമയ:' എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ 'ദി ഡെസ്റ്റിനേഷൻ' എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. നടൻ ജയറാം ആൽബത്തിന്റെ ഒരു കോപ്പി എറണാകുളം ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ സഫിറുള്ളയ്ക്ക് കൈമാറിയാണ് റിലീസ് നിർവ്വഹിച്ചത്.

CEFEEക്കുള്ള സമർപ്പണമായിട്ടാണ് ഈ മ്യൂസിക് വീഡിയോ നിർമ്മിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ ഭിന്നശേഷിയുള്ളവർക്ക്‌ വേണ്ടി  CEFEE നടപ്പാക്കുന്ന പദ്ധതിയാണ് 'ജ്യോതി 2017 തമസോമ: ജ്യോതിർഗമയ:'

ജീവൻ ജോസ് സംവിധാനത്തിൽ ഒരുങ്ങിയ ഈ മ്യൂസിക് വീഡിയോയിൽ രഞ്ജിനി ജോസ് ആലപിച്ച 'മലർമഞ്ഞ് വീഴുന്ന വനിയിൽ' എന്ന് തുടങ്ങുന്ന ഗാനം ഉണ്ട്. ഡോ. അനസ് കെ എ, പ്രദിപ്, ശ്രീലക്ഷ്മി എന്നിവർ ചേർന്നാണ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്.

+VIBE പ്രൊഡക്ഷൻ ഹൌസിന്റെ കീഴിൽ ഒരു പറ്റം  കലാകാരന്മാർ ചേർന്നാണ് ഈ മ്യൂസിക് വീഡിയോ ഒരുക്കിയത്. ഡോൺ പീറ്റർ, ടീന, ജൂനിയർ വിൻസെന്റ്, അരവിന്ദ് ഗോപിനാഥ്, ഡോ.രംഗരാജൻ, സെബി ബാസ്റ്റിൻ, ഡോ. മേരി അനിത (CEFEE), അലീന എന്നിവർ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം സുബിൻ വേണുഗോപാലും ചെയ്തിരിക്കുന്നു. രെഹന അനസ്  നിർമിച്ചിരിക്കുന്ന  ഈ മ്യൂസിക് വീഡിയോ മ്യൂസിക്247 ആണ് റിലീസ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top