17 September Wednesday

'ഹിമാലയത്തിലെ കശ്‌മലൻ'-ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 18, 2017

കൊച്ചി > അഭിരാം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം നിര്‍വഹിച്ച കോമഡി ത്രില്ലെര്‍ ചിത്രം ഹിമാലയത്തിലെ കശ്‌മലനിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ' അക്കിടി' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അരവിന്ദ് ചന്ദ്രശേഖര്‍ ഈണം പകര്‍ന്നിരിക്കുന്നു.

'ഹിമാലയത്തിലെ കശ്‌മലന്‍' 52 പുതുമുഖങ്ങളെയാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ജെമിന്‍ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേര്‍ന്നാണ്. നന്ദു മോഹന്‍, ആനന്ദ് രാധാകൃഷ്ണന്‍, അരുണിമ അഭിരാം ഉണ്ണിത്താന്‍ എന്നിവര്‍ സംയുക്തമായാണ് ഓവര്‍ ദി മൂണ്‍ ഫിലിംസി ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top