25 April Thursday

തട്ടുംപുറത്ത് അച്യുതനിലെ ആദ്യഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 2, 2018

കൊച്ചി > കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തട്ടുംപുറത്ത് അച്യുതനി'ലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അനില്‍ പനച്ചൂരാന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് ദീപാങ്കുരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, രാധികാ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പുതുമുഖം ശ്രവണയാണ് ചാക്കോച്ചന് നായികയാവുന്നത്. സംവിധായക ജോഡികളായിരുന്ന അനില്‍-ബാബു കൂട്ടുകെട്ടിലെ ബാബുവിന്റ മകള്‍ കൂടിയാണ് ശ്രവണ. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് നിര്‍മാണം. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എം. സിന്ധുരാജ്. വിജയരാഘവന്‍, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, സുധീഷ്, ജോണി ആന്റണി, അനില്‍ മുരളി, ഇര്‍ഷാദ്, ബിന്ദു പണിക്കര്‍, സേതുലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top