16 April Tuesday

"ദേവീ നീയേ, വരലക്ഷ്‌മി നീയേ'; വിനീത് ശ്രീനിവാസൻ നായകനാകുന്ന തങ്കത്തിലെ ലിറിക്കൽ വിഡിയോ

വെബ് ഡെസ്‌ക്‌Updated: Sunday Jan 8, 2023

ഭാവന സ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ തങ്കത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി . അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ് . ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം ഒരു ദേവീ ഭക്തി ഗാനമാണെന്നത് ചിത്രത്തെ കുറിച്ചുള്ള ആകാംഷ വർധിപ്പിക്കുന്നു.

ബിജു മേനോൻ , വിനീത് ശ്രീനിവാസൻ , അപർണ്ണ ബാലമുരളി , ഗിരീഷ് കുൽക്കർണി എന്നിവരും നിരവധി മറാത്തി തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ , ശ്യാം പുഷ്ക്കരൻ  എന്നിവർ ചേർന്നാണ്. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ശ്യാം പുഷ്കരനാണ് . ഛായാഗ്രഹണം  ഗൗതം ശങ്കർ  , എഡിറ്റിങ് കിരൺദാസ് . ഭാവനാ റിലീസ് ഈ വരുന്ന ജനുവരി 26 നു ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top