28 March Thursday

സച്ചിൻ വാരിയർ ആലപിച്ച തമിഴ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 18, 2017

കൊച്ചി > സച്ചിന്‍ വാരിയര്‍ ആലപിച്ച 'കനവെ കലയാതെ' എന്ന റൊമാന്റിക് തമിഴ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് അബീ ജോയാണ്. മഗേശ്വരന്‍ വരികള്‍ രചിച്ചിരിക്കുന്നു. ലിയോണ്‍ പൗലോസ്, ശ്വേതാ രാജ്, ആകാശ് തോമസ്, നീതുകൃഷ്ണ വി ആര്‍, ക്രിസ്റ്റി വാഴപ്പിള്ളി, അല്‍ത്താഫ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ഡീന്‍ ഷിഫാസും ആഷിത് വില്‍സണും ചേര്‍ന്ന് സംവിധാനവും അബീ ജോ, ഡീന്‍ ഷിഫാസ് എന്നിവര്‍ സംയുക്തമായി ഛായാഗ്രഹണവും ആഷിത് വില്‍സണ്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. നിധിന്‍ഷാ ആണ് ഈ മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് വീഡിയോ റിലീസ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top