25 April Thursday

സ്ത്രീയുടെ ബാല്യകാലത്തെ വിവരിച്ച് ശ്രേയ ജയദീപിന്റെ പുതിയ ഗാനം

വെബ് ഡെസ്‌ക്‌Updated: Friday Mar 8, 2019

കൊച്ചി> ശ്രേയ ജയദീപ് ആലപിച്ച "പെണ്ണാള്‍' എന്ന സംഗീതാല്‍ബത്തിലെ ആദ്യ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. ശ്രേയയുടെ മനോഹരമായ ആലാപനരീതി സംഗീത പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. ഒരു സ്ത്രീ കടന്നുപോകുന്ന ബാല്യം, കൗമാരം, യൗവ്വനം, മാതൃത്വം, വാര്‍ദ്ധക്യം എന്നീ അഞ്ച് ഘട്ടങ്ങളടങ്ങുന്ന സംഗീതയാത്രയാണ് പെണ്ണാള്‍.

"ബാല്യം" എന്ന തലക്കെട്ടോട് തുടങ്ങുന്ന ആദ്യ ഭാഗം ഒരു കുട്ടിയുടെ നിഷ്‌ക്കളങ്കതയും, വിനോദങ്ങളെക്കുറിച്ചുമുള്ളതാണ്. ഷൈല തോമസിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗായത്രി സുരേഷാണ്. മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഷൈല തോമസാണ്. ചിന്നു കുരുവിള, സുമേഷ് സുകുമാരന്‍ എന്നിവരാണ് ഛായാഗ്രഹകര്‍. ഷൈല തോമസും  ഡോ.ഷാനി ഹഫീസും ചേർന്നാണ് പെണ്ണാൾ ആൽബം ഒരുക്കിയിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top