കൊച്ചി> 'റാണി ചിത്തിര മാര്‍ത്താണ്ഡ' എന്ന പുതിയ ചിത്രത്തിലെ 'മാരിവില്ലെ അവളോട് മെല്ലെ...' എന്ന് തുടങ്ങുന്ന ഗാനം റിലീസായി.
ചിത്രത്തിൽ നായകനായെത്തുന്ന ജോസ്‍കുട്ടി ജേക്കബിന്‍റേയും നായികയായെത്തുന്ന കീർത്തനയുടേയും അനുരാഗ നിമിഷങ്ങളാണ് ഗാനരംഗത്തിൽ. വിനായക് ശശികുമാറിന്‍റെ വരികൾക്ക് മനോജ് ജോർജ്ജ് ഈണം നൽകി വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നു.
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് എത്തുന്നത്.
ജോസ്‍കുട്ടി ജേക്കബ് നായകനാകുന്ന സിനിമയിൽ കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.
എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കലാസംവിധാനം: ഔസേഫ് ജോൺ, കോസ്റ്റ്യൂം: ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ്: എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ: തൻസിൻ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആദർശ് സുന്ദർ, അസി.ഡയറക്ടര്‍: അനന്ദു ഹരി, വിഎഫ്എക്സ്: മേരകി, സ്റ്റിൽസ്: ഷെബീർ ടികെ, ഡിസൈൻസ്: യെല്ലോടൂത്ത്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..